സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യക്കെതിരെ ബഹ്‌റൈന് വിജയം

ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കാണ് ബഹ്‌ റൈൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Update: 2022-03-24 01:45 GMT

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബഹ്‌റൈന് വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കാണ് ബഹ്‌ റൈൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മുഹമ്മദ് അൽ ഹർദാൻ, മഹദി അൽ ഹുമൈദാൻ എന്നിവർ ബഹ്‌റൈനായി ഗോളുകൾ നേടിയപ്പേൾ രാഹുൽ ഭേകെ വകയായിരുന്നു ഇന്ത്യയുടെ ഗോൾ.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ബഹ് റൈനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മറുപടി ഗോളോടെ ഇന്ത്യ പ്രതിരോധം തീർത്തെങ്കിലും  88ാം മിനുറ്റിൽ നേടിയ രണ്ടാം ഗോളിലൂടെ ബഹ്റൈൻ വിജയം സ്വന്തമാക്കുകയായിരുന്നു. 

മലയാളി താരം വിപി സുഹൈർ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. ഏഴാം മിനുട്ടിൽ തന്നെ ഇന്ത്യ ഒരു പെനാൾട്ടി വഴങ്ങി. ജിങ്കന്റെ ഹാന്‍ഡ് ബോളാണ് പെനല്‍റ്റിയിലേക്ക് എത്തിയത്. പക്ഷെ മഹ്ദി ഹുമൈദാൻ എടുത്ത കിക്ക്, ഗോള്‍കീപ്പര്‍ ഗുർപ്രീത് സമർത്ഥമായി തടഞ്ഞു. എങ്കിലും 37ാം മിനുറ്റിൽ മിനുട്ടിൽ ബഹ്റൈന്‍ ലീഡ് നേടി. വോളിയിലൂടെ ഹർദാൻ ആണ് ഇന്ത്യന്‍ വല കുലുക്കിയത്. ഇക്കുറി ഗുര്‍പ്രീതിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

എന്നാല്‍ രണ്ടാം പകുതിയിൽ ഇന്ത്യ തിരിച്ചടിച്ചു. റോഷന്റെ ക്രോസിന് 59ാം മിനുറ്റിൽ  രാഹുൽ ബെഹ്കെ തല വെച്ച് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. 88ാം മിനുറ്റിൽ ബഹ്റൈന്‍ സമനില പൊട്ടിച്ച് രണ്ടാം ഗോള്‍ നേടി. വലത് വിങ്ങിൽ നിന്നുവന്ന ക്രോസ് ഹുമൈദാൻ ഇന്ത്യന്‍ വലക്കുള്ളില്‍ എത്തിക്കുകയായിരുന്നു. അതോടെ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പ്രായശ്ചിത്വവു ബഹ്റൈന് വിജയവും സമ്മാനിക്കാനായി. അതേസമയം ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരത്തിൽ  ബെലാറസിനെ നേരിടും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News