സിംഗപ്പൂരിന് മുന്നിൽ വീണു ; ഇന്ത്യയുടെ ഏഷ്യ കപ്പ് മോഹങ്ങൾക്ക് മങ്ങലേറ്റു
Update: 2025-10-14 16:34 GMT
പനാജി : ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടിൽ സിംഗപ്പൂരിനോട് തോറ്റ് ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. സിംഗപ്പൂരിനായി സോങ് ഉയ്-യോങ് ഇരട്ട ഗോൾ നേടി. ലാൽറിൻസുവാല ചാങ്ത്തെയാണ് ഇന്ത്യക്കായി ഗോൾ നേടിയത്.
തോൽവിയോടെ ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മോഹങ്ങൾക്ക് മങ്ങലേറ്റു. നാല് മത്സരങ്ങളിൽ രണ്ട് വീതം തോൽവിയും സമനിലയും ഉള്ള ഇന്ത്യ, രണ്ട് പോയിന്റുമായി പട്ടികയിൽ നാലാമതാണ്. ബംഗ്ലാദേശിനും ഹോങ് കോങ്ങിനുമെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ.