യൂറോ കപ്പിലെ മികച്ച താരമായി ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണറുമ

കിരീടം നിലനിർത്താനോ പ്രീക്വാർട്ടർ കടക്കാനോ ആയില്ലെങ്കിലും ഗോൾ നേട്ടത്തിൽ പറങ്കിപ്പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ ആർക്കുമായില്ല

Update: 2021-07-12 03:18 GMT
Editor : ubaid | By : Web Desk

യൂറോ കപ്പിലെ മികച്ച താരമായി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂഗി ഡൊണറുമ. ഗോൾവലയ്ക്ക് കീഴിലെ മികച്ച പ്രകടനമാണ് ഡൊണറുമയെ മികച്ച താരമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ഗോൾഡൻ ബൂട്ട്. 

ഇറ്റാലിയൻ ഗോൾവലയ്ക്ക് കീഴിലെ വിശ്വസ്ഥനാണ് ജിയാൻലൂഗി ഡൊണറുമ. യുവത്വത്തിന്റെ പ്രസരിപ്പിലും കണിഷതയ്ക്ക് അൽപം പോലും കുറവില്ല. സെമി ഫൈനൽ വരെ വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രം. സെമിയിലും ഫൈനലിലും ഡൊണറുമയുടെ കരങ്ങൾ അസൂറികളെ രക്ഷിച്ചു. പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിന് ഡൊണറുമയ്ക്ക് അർഹിച്ച അംഗീകാരം.യൂറോ 2020ലെ മികച്ച താരം.

Advertising
Advertising


കിരീടം നിലനിർത്താനോ പ്രീക്വാർട്ടർ കടക്കാനോ ആയില്ലെങ്കിലും ഗോൾ നേട്ടത്തിൽ പറങ്കിപ്പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ ആർക്കുമായില്ല. നാലു കളികളിൽ നിന്നും 5 ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഗോൾഡൻ ബൂട്ട് തന്റെ പേരിലാക്കി. ചെക്കിന്റെ പാട്രിക്ക് ഷിക്കിനും 5 ഗോളുണ്ടെങ്കിലും കൂടുതൽ മത്സരങ്ങൾ കളിച്ചതിനാൽ സിൽവർ ബൂട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫ്രാൻസിന്റെ കരിം ബെൻസേമയ്ക്കാണ് ബ്രോണസ് മെഡൽ. 

സ്പെയിന്റെ യുവ എഞ്ചിൻ പെഡ്രിയാണ് സീസണിലെ മികച്ച യുവതാരം. അളന്നുമുറിച്ചുള്ള പാസുകളും അതിവേഗ ഓട്ടവുമായി പെഡ്രി മികച്ച കളിയായിരുന്നു പുറത്തെടുത്തത്. ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡാണ് ഏറ്റവും കുറവ് ഗോൾ വഴങ്ങിയിട്ടുള്ളത്. അസിസ്റ്റുകളിൽ സ്വിറ്റ്സർലൻഡിന്റെ സ്റ്റീവൻ സൂബറാണ് മുന്നിൽ. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News