ജർമൻ ടീമിലെ താരങ്ങൾക്കെതിരെ വംശീയ വേർതിരിവ്; രൂക്ഷ വിമർശനവുമായി പരിശീലകൻ യുർഗൻ ക്ലോപ്

ജർമനിയിലെ തീവ്രവലതുപക്ഷ പാർട്ടിയാണ് ക്ലോപ്പിന്റെ ടീം സെലക്ഷനെതിരെ രംഗത്തുവന്നത്.

Update: 2026-10-05 14:45 GMT
Editor : Sharafudheen TK | By : Sports Desk

മ്യൂണിക്: ജർമ്മൻ ദേശീയ ഫുട്‌ബോൾ ടീമിൽ 'വെളുത്ത വർഗ്ഗക്കാരായ കളിക്കാർ കുറവാണെന്ന' തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെ വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷ വിമർശനവുമായി പരിശീലകൻ യൂർഗൻ ക്ലോപ്പ്. ഇതൊക്കെ തികഞ്ഞ അസംബന്ധമാണെന്നും ഇത്തരം വിഡ്ഢിത്തങ്ങൾക്ക് ചെവികൊടുക്കാൻ തനിക്ക് സമയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മ്യൂണിക്കിൽ  നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ക്ലോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഗ്രീസിനെതിരായ മത്സരത്തിൽ ജർമ്മനി ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി (അൾട്ടർനേറ്റീവ് ഫോർ ഡ്യൂട്ട്സ്ലാൻഡ്) നേതാക്കൾ വംശീയ പരാമർശങ്ങളുമായി രംഗത്തെത്തിയത്.

Advertising
Advertising

ഗ്രീസിനെതിരായ മത്സരത്തിൽ ക്ലോപ്പ് തിരഞ്ഞെടുത്ത ആദ്യ ഇലവനിൽ എട്ട് പേർ കറുത്ത വർഗക്കാരായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച്, പൂർണ്ണമായും വെള്ളക്കാർ മാത്രം കളിച്ചിരുന്ന 1990 ലോകകപ്പ് ഫൈനലിലെ ജർമ്മൻ ടീമിന്റെ ചിത്രവും നിലവിലെ ടീമിന്റെ ചിത്രവും എ.എഫ്.ഡി ഉപനേതാവ് കേ ഗോട്ഷാൽക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സാംസ്‌കാരിക മൂല്യങ്ങളും ടീം സ്പിരിറ്റുമെല്ലാം നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുന്നതാണെന്നായിരുന്നു ഇദ്ദേഹം വാദിച്ചത്. 2016-ലും 2024-ലും സമാനമായ രീതിയിൽ എ.എഫ്.ഡി നേതാക്കൾ ജർമ്മൻ ടീമിനെതിരെ വംശീയാധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ജൂലൈയിൽ പരിശീലകനായി ചുമതലയേറ്റത് മുതൽ ടീമിന്റെ ഐക്യത്തിനാണ് ക്ലോപ്പ് മുൻഗണന നൽകുന്നത്. ജർമ്മനിയിലെ ജനസംഖ്യയെ സൂചിപ്പിക്കുന്ന '83 ദശലക്ഷത്തിൽ ഒരാൾ' എന്നെഴുതിയ തൊപ്പി ധരിച്ചാണ് അദ്ദേഹം ടീം പ്രഖ്യാപനത്തിനെത്തിയത്. തെറ്റായ ആളുകളുടെ കൈകളിൽ നിന്ന് ജർമ്മൻ പതാകയും രാജ്യസ്‌നേഹവും തിരിച്ചുപിടിക്കണമെന്നും മുൻ ലിവർപൂൾ പരിശീലകൻ കൂടിയായ ക്ലോപ്പ് വ്യക്തമാക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News