അൽവാരോയ്ക്ക് പകരക്കാരനായി; താരം ലാലിഗയിൽനിന്ന്

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്

Update: 2022-08-07 16:28 GMT
Editor : Shaheer | By : Web Desk

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരമായിരുന്ന അൽവാരോ വാസ്‌ക്വസിന് പകരക്കാരനെ കണ്ടെത്തിയതായി റിപ്പോർട്ട്. ലാലിഗയിൽനിന്നുള്ള സ്പാനിഷ് താരമാണ് എത്തുന്നത്. പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് മാർക്കസ് മെഗുല്ലാഹോയാണ് വാർത്ത പുറത്തുവിട്ടത്.

ഇത്തവണ മഞ്ഞപ്പടയെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് വാസ്‌ക്വസ്. ടൂർണമെന്റിൽ എട്ടു ഗോളാണ് സ്പാനിഷ് താരം നേടിയത്. രണ്ട് അസിസ്റ്റുകളും നൽകിയിരുന്നു. അഡ്രിയാൻ ലൂണ, ജോർജ് പെരേരാ ഡയസ്, അൽവാരോ വാസ്‌ക്വസ് ത്രയത്തെ മുൻനിർത്തിയായിരുന്നു കോച്ച് ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ സീസണിൽ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളിൽ വാസ്‌ക്വസ് കളിച്ചിട്ടുണ്ട്.

Advertising
Advertising

ലാലിഗ ക്ലബായ എസ്പാനിയോളിന്റെ ബി ടീമിലൂടെയായിരുന്നു സീനിയർ ഫുട്ബോൾ കരിയറിന് വാസ്‌ക്വസ് തുടക്കം കുറിച്ചത്. പിന്നീട് ഗെറ്റാഫെ, സ്വാൻസി സിറ്റി, എസ്പാനിയോൾ, ഗിമ്‌നാസ്റ്റിക്ക്, റയൽ സരഗോസ തുടങ്ങിയ ക്ലബുകൾക്കു വേണ്ടിയും പന്തുതട്ടി. സ്പെയിനിന്റെ അണ്ടർ 20, 21, 23 ടീമുകളിലും കളിച്ചിട്ടുണ്ട്.

Summary: Kerala Blasters FC have reached out to a Spanish player from LaLiga as Alvaro Vazquez's replacement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News