ദിമി പകരക്കാരുടെ ബഞ്ചിൽ, ലെസ്‌കോവിച്ച് ഇല്ല; ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയിങ് ഇലവൻ

ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴ്‌പ്പെടുത്തിയിരുന്നത്.

Update: 2023-10-01 13:47 GMT
Editor : abs | By : abs
Advertising

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരു എഫ്സിക്കെതിരെയുള്ള  ആദ്യ മത്സരത്തില്‍ നിന്ന് മാറ്റം വരുത്താതെയാണ് കോച്ച് ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് പകരക്കാരുടെ ബഞ്ചിൽ ഇടംപിടിച്ചു.

മുന്നേറ്റത്തിൽ ക്വാമി പെപ്ര, ദൈസുകി സകായ്, അഡ്രിയാൻ ലൂണ എന്നിവരാണുള്ളത്. ലൂന വീണ്ടും സ്‌ട്രൈക്കറായി തുടരും. മിഡ്ഫീൽഡിൽ മുഹമ്മദ് അയ്മനും ഡാനിഷ് ഫാറൂഖും. ഡിഫൻസീവ് മിഡ്ഫീൽഡിൽ ജീക്‌സൺ സിങ്. ഇടതു-വലതു വിങ് ബാക്കുകളായി ഐബൻ ഡോഹ്‌ലിങ്ങും പ്രബീർദാസും. സെന്റർമിഡ്ഫീൽഡിൽ വിദേശതാരം മിലോസ് ഡ്രിൻകിച്ചും പരിചയസമ്പന്നനായ പ്രീതം കോട്ടാലും. ഗോൾവലയ്ക്കു താഴെ സച്ചിൻ സുരേഷ് തന്നെ. 



കരൺജിത്, സന്ദീപ് സിങ്, ഹോർമിപാം റുയ്‌വ, വിബിൻ മോഹൻ, ഫ്രഡ്ഡി നിഹാൽ സുധീഷ്, അസ്ഹർ, ബിദ്യാസാഗർ, ദിമിത്രിയോസ് എന്നിവരാണ് പകരക്കാരുടെ ബഞ്ചിലുള്ളത്.

പരിക്കിൽ നിന്ന് മുക്തനാകാത്ത പ്രതിരോധ താരം മാർക്കോ ലസ്‌കോവിച്ച്, അന്താരാഷ്ട്ര മത്സരം കഴിഞ്ഞെത്തിയ രാഹുൽ കെ.പി, ബ്രൈസ് മിറാന്റ, നവോച്ച സിങ്, സൗരവ് മണ്ഡൽ, ലാറ ശർമ, യഹെൻബ മീഠെയ്, ഇഷാൻ പണ്ഡിത എന്നിവർ ടീമിൽ ഇടം പിടിച്ചില്ല.

ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴ്‌പ്പെടുത്തിയിരുന്നത്. ഇന്നു കൂടി ജയിച്ചാൽ മോഹൻ ബഗാനൊപ്പം പോയിന്റ് പട്ടികയിൽ മുകളിലെത്താൻ ബ്ലാസ്റ്റേഴ്‌സിനാകും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News