മലപ്പുറം ഇന്നിറങ്ങും ; ആദ്യ മത്സരത്തിൽ എതിരാളി ഫോഴ്സ കൊച്ചി

Update: 2026-09-27 05:08 GMT

കൊച്ചി : സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മലപ്പുറം എഫ്‌സി ഇന്നിറങ്ങും. കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫോഴ്സ കൊച്ചിയാണ് മലപ്പുറത്തിന്റെ എതിരാളികൾ. രാത്രി 7:30നാണ് മത്സരം. കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ പുറത്തായ മലപ്പുറവും ആദ്യ സീസണിലെ ഫൈനലിസ്റ്റുകളായ കൊച്ചിയും മികച്ചൊരു തുടക്കം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന മത്സരത്തിൽ മലപ്പുറം ഗംഭീര ജയം സ്വന്തമാക്കിയിരുന്നു.

ഇന്നലെ സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ കാലിക്കറ്റ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപെപ്പടുത്തി. ക്യാപ്റ്റൻ പ്രശാന്ത് മോഹൻ, അർജന്റൈൻ താരം മാക്സിമിലാനോ ഉറൂറ്റി എന്നിവരാണ് മുൻ ചാമ്പ്യന്മാർക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ കിക്കോഫ് സമയത്ത് ഇരു ടീമിന്റെയും ആരാധകർ അടുത്തിടെ മരണപ്പെട്ട കാലിക്കറ്റ് എഫ്‌സി താരം റിജോണിന് വേണ്ടി ആദരാമർപ്പിച്ചു. ഹോം ഗ്രൗണ്ടിലെ ആദ്യ ഗോൾ നേട്ടം റിജോണിന് സമർപ്പിച്ച് നായകൻ പ്രശാന്ത് മോഹനും കളം നിറഞ്ഞു. ബുവാസോയുടെ പാസിലാണ് പ്രശാന്തിന്റെ ഗോൾ വന്നത്. പെനാൽറ്റി വലയിലെത്തിച്ചാണ് ഉറൂറ്റി കാലിക്കറ്റിന്റെ ജയമുറപ്പിച്ചത്.

Advertising
Advertising


ആദ്യ ഗോളിന് വഴിയൊരുക്കുകയും കളം നിറഞ്ഞ് കളിക്കുകയും ചെയ്ത ബുവാസോയാണ് കളിയിലെ താരം. അടുത്ത മത്സരത്തിൽ മലപ്പുറം എഫ്‌സിയാണ് കാലിക്കറ്റിന്റെ എതിരാളികൾ.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News