ത്രില്ലർ പോരാട്ടത്തിൽ ലീഡ്സ് യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

ഇരട്ട ​ഗോളുകളുമായി തിളങ്ങി ഫിൽ ഫോഡൻ

Update: 2025-11-29 17:50 GMT

ലണ്ടൻ: ത്രില്ലർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ ലീഡ്സ് യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. ഫിൽ ഫോഡൻ സിറ്റിക്കായി ഇരട്ട ​ഗോൾ നേടി. ജോസ്കോ ​ഗ്വാർഡിയോളും സിറ്റിക്കായി ലക്ഷ്യം കണ്ടു. ഡൊമിനിക് കാൽവെർത് ലെവിൻ, ലൂക്കാസ് മെച്ച എന്നിവരാണ് ലീഡ്സ് യുനൈറ്റഡിനായി ​ഗോളടിച്ചത്.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ​ഫോഡൻ സിറ്റിയുടെ വലകുലുക്കി. തുടർച്ചയായ മാൻ സിറ്റി അറ്റാക്കിനെ ലീഡ്സ് പ്രതിരോധത്തിന് തടുക്കാൻ ബുധിമുട്ടിയിരുന്നു. തുടർച്ചയായ അറ്റാക്കുകൾക്കു ശേഷം പ്രതിരോധ താരം ജോസ്കോ ​ഗ്വാർഡിയോളിലൂടെ 25-ാം മിനുട്ടിൽ സിറ്റി വീണ്ടും ലക്ഷ്യം കണ്ടു. ലീഡ്സ് നന്നായി പ്രെസ് ചെയ്തിരുന്നെങ്കിൽ പോലും മാൻ സിറ്റിക്ക് അതിനെ മറികടക്കാനായി. ആദ്യം ബസ് പാർക്കിം​ഗിന് മുതിർന്നെങ്കിലും പിന്നീട് ആദ്യ പകുതിയിൽ തന്നെ ലീഡ്സ് കൂടുതൽ മുന്നേറ്റങ്ങൾ‌ക്ക് ശ്രമിച്ചു തുടങ്ങി. എന്നാൽ ലീഡ്സിന്റെ മുന്നേറ്റങ്ങൾ ഫലം കണ്ടില്ല.

Advertising
Advertising

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പകരക്കാരനായി വന്ന ഡൊമിനിക് കാൽവെർത് ലെവിനിലൂടെ ലീഡ്സ് സിറ്റിയുടെ വല കുലുക്കി. മാൻ സിറ്റിയുടെ ​ഗ്വാർഡിയോളിനെ മറികടന്ന് ഡൊന്നാറുമയെ കാഴ്ച്ചക്കാരനാക്കിയായിരുന്നു ലെവിന്റെ ​ഗോൾ. രണ്ടാ പകുതിയിൽ സമനില ലക്ഷ്യം വച്ച് മുന്നേറ്റങ്ങൾക്ക് ലീഡ്സ് മൂർച്ച കൂട്ടുന്നതാണ് കാണാൻ സാധിച്ചത്. ബോൾ ഹോൾഡ് ചെയ്ത് കിട്ടുന്ന അവസരങ്ങൾ മുതലാക്കി ​ഷോട്ടുതിർക്കാനാണ് ശ്രമിച്ചത്. ​ഗാവാർഡിയോൾ ലെവിനു നേരെ നടത്തിയ ഫൗളിന് റഫറി ഫൗൾ വിളിക്കുന്നു. ലൂക്കാസ് മെച്ച തൊടുത്ത പെനാൽടി ഡൊന്നാറുമ തടുത്തിട്ടു. എന്നാൽ ലൂക്കാസ് മെച്ച തന്നെ റീബൗണ്ടിലൂടെ ലീഡ്സിനായി സമനില ​ഗോൾ നേടി. എന്നാൽ അധികസമയത്ത് ഫിൽ ഫോഡന്റെ ​ഗോളിലൂടെ സിറ്റി ജയമുറപ്പിച്ചു.

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News