റയാൻ വില്യംസും അബ്നീത് ഭാർതിയും ഇനി ഇന്ത്യക്കായി പന്തു തട്ടും
ഇരു താരങ്ങളും ഉടൻ തന്നെ ഇന്ത്യൻ ക്യാമ്പിൽ ചേരും
ന്യൂ ഡൽഹി: ഇന്ത്യൻ വംശജരായ ഓസ്ട്രേലിയൻ വിംഗർ റയാൻ വില്ല്യംസും നേപ്പാൾ പ്രതിരോധ താരം അബ്നീത് ഭാർതിയും ഇനി മുതൽ ഇന്ത്യക്കായി പന്തു തട്ടും. ഇരുവർക്കും ബംഗ്ലാദേശിന് എതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നവംബർ 15 ന് ബെംഗളൂരുവിൽ നടക്കുന്ന ക്യാമ്പിൽ ചേരാൻ നിർദേശം നൽകിയിട്ടുണ്ട്
ഐഎസ്എൽ ക്ലബായ ബെഗളൂരു എഫ്സിക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് റയാൻ വില്ല്യംസ്. താരത്തിന് ആസ്ട്രേലിയക്കായി ഒരു മത്സരത്തിൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളു. 2023 ൽ ആസ്ട്രേലിയൻ ക്ലബായ പെർത് ക്ലബിൽ വിട്ട് ബെഗളൂരു എഫ്സിയിൽ ചേരുന്നത്. വില്യംസിൻ്റെ മാതാവ് ഇന്ത്യൻ വംശജയാണ്. താരത്തിന് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
അബ്നീർ ഭാർതി ചെക്ക് ക്ലബായ എഫ്കെ വാൺസ്ഡോർഫിൽ നിന്ന് ലോണിൽ ബൊളീവിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ അക്കാഡമിയ ഡെൽ ബാലെംപെയ്ക്കായാണ് കളിക്കുന്നത്. താരം അണ്ടർ 16 തലത്തിൽ ഇന്ത്യക്കായി പന്തു തട്ടിയിട്ടുണ്ട്. താരത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുണ്ട്. ഇരു താരങ്ങളും ഉടൻ തന്നെ ഇന്ത്യൻ ക്യാമ്പിൽ ചേരും. താരങ്ങളുടെ പ്രകടനം തൃപ്തികരമാണെങ്കിൽ നവംബർ 18 ന് ധാക്കയിൽ നടക്കാൻ പോവുന്ന മത്സരത്തിനായുള്ള ടീമിൽ ഉൾപ്പെടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ