വെറും 83 ദിവസങ്ങൾ; മാനേജർ സ്ഥാനത്ത് നിന്നും റൂണിയെ പുറത്താക്കി ബെർമിങ്ങാം സിറ്റി എഫ്.സി

റൂണിയുടെ കീഴിൽ ടീം മോശം പ്രകടനമാണ് ക്ലബ്ബ് പുറത്തെടുത്തത്, ജയിക്കാനായത് വെറും രണ്ട് മത്സരങ്ങളിൽ മാത്രം

Update: 2024-01-02 15:51 GMT
Editor : rishad | By : Web Desk
Advertising

ലണ്ടൻ: ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ബെർമിങ്ങാം സിറ്റി എഫ്.സിയുടെ മാനേജർ സ്ഥാനത്ത് നിന്നും മുൻ ഇംഗ്ലണ്ട് താരം വെയിൻ റൂണിയെ പുറത്താക്കി. മാനേജറായി ചാർജെടുത്ത് 83 ദിവസങ്ങൾക്ക് ശേഷമാണ് പുറത്താക്കുന്നതും.

റൂണിയുടെ കീഴിൽ ടീം മോശം പ്രകടനം പുറത്തെടുത്തതാണ് ക്ലബ്ബിനെ ചൊടിപ്പിച്ചത്. ഇ.എഫ്.എല്‍ ചാമ്പ്യൻഷിപ്പിലെ ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റതോടെയാണ് ക്ലബ്ബിനെ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. 

ജോൺ യൂസ്റ്റസിനെ പുറത്താക്കിയാണ് കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് റൂണിയെ ചുമതലയേൽപ്പിച്ചത്. എന്നാൽ ക്ലബ്ബിന് ഉണർവേകാൻ താരത്തിനായില്ല.

റൂണിക്ക് കീഴിൽ കളിച്ച 15 മത്സരങ്ങളിൽ ഒമ്പത് തവണയാണ് ടീം തോറ്റത്.  രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. പിന്നാലെ ആരാധകരും റൂണിക്കെതിരെ തിരിഞ്ഞു. 

''ഫുട്ബോൾ ഒരു ബിസിനസ് കൂടിയാണ്, അവര്‍ ആഗ്രഹിച്ച നിലവാരത്തിലെത്താന്‍ എനിക്കായിട്ടില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു''- റൂണി വ്യക്തമാക്കി. അതേസമയം പ്രൊഫഷണൽ ഡെവലപ്‌മെന്റ് കോച്ച് സ്റ്റീവ് സ്പൂണർ ബർമിങാമിന്റെ ഇടക്കാല ചുമതല ഏറ്റെടുക്കും.

കളിക്കളത്തിൽ നിന്ന് ഒരു ഇടവേള എടുക്കാനാണ് താൻ ഇപ്പോൾ ആലോചിക്കുന്നതെന്ന് റൂണി പറഞ്ഞു. വ്യക്തിപരമായി, ഈ തിരിച്ചടി മറികടക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Summary-Wayne Rooney: Birmingham City sack manager after just 15 games in charge

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News