ഏഷ്യൻചാമ്പ്യൻസ് ട്രോഫി: ത്രില്ലർ, പാകിസ്താനെ തോൽപിച്ച് വെങ്കലം സ്വന്തമാക്കി ഇന്ത്യ

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പൊരുതിക്കയറിയാണ് ഇന്ത്യ പാകിസ്താനില്‍ നിന്നും വിജയം പിടിച്ചെടുത്തത്. സെമിയിൽ ജപ്പാനെതിരെ തോൽവി വഴങ്ങിയ ശേഷം പാകിസ്ഥാനെതിരെ മെഡൽ നേടിയത് ഇന്ത്യക്ക് ആശ്വാസമായി.

Update: 2021-12-22 13:54 GMT
Editor : rishad | By : Web Desk
Advertising

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ വെങ്കലം സ്വന്തമാക്കി ഇന്ത്യ. മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ഏഴ് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പൊരുതിക്കയറിയാണ് ഇന്ത്യ പാകിസ്താനില്‍ നിന്നും വിജയം പിടിച്ചെടുത്തത്. സെമിയിൽ ജപ്പാനെതിരെ തോൽവി വഴങ്ങിയ ശേഷം പാകിസ്ഥാനെതിരെ മെഡൽ നേടിയത് ഇന്ത്യക്ക് ആശ്വാസമായി. 

ഹർമൻപ്രീത് സിങ്, സുമിത്, വരുൺ കുമാർ, അക്ഷദീപ് സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ഗോളുകൾ നേടിയത്. പാകിസ്താനുവേണ്ടി അർഫ്രാസ്, അബ്ദുൽ റാണ, നദീം എന്നിവർ വലകുലുക്കി.

മത്സരത്തില്‍ ഇന്ത്യയാണ് സ്‌കോറിങിന് തുടക്കമിട്ടത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടറില്‍ പാകിസ്താന്‍ സമനില പിടിച്ചു. മൂന്നാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീതിന് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതിന്റെ ആനുകൂല്യം മുതലെടുത്ത പാകിസ്താന്‍ ലീഡ് ഉയര്‍ത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് വേണ്ടി സുമിത് സ്‌കോര്‍ ചെയ്തു. ഇതോടെ മത്സരം ആവേശകരമായ നാലാം ക്വാര്‍ട്ടറിലേയ്ക്ക് കടന്നു.

അവസാന വിസില്‍ മുഴങ്ങാന്‍ 8 മിനിട്ടുകള്‍ മാത്രം ശേഷിക്കെ ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ വലയിലാക്കി വരുണ്‍ കുമാര്‍ ഇന്ത്യയുടെ ലീഡ് 3 ആക്കി ഉയര്‍ത്തി. തുടര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി ആകാശ്ദീപ് നാലാം ഗോളും നേടി. അവസാന നിമിഷം ഒരു ഗോള്‍ കൂടി നേടിയെങ്കിലും പാകിസ്താന് പരാജയത്തിന്റെ ഭാരം കുറക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. അതേസമയം ടൂർണമെന്റില്‍ രണ്ടാംതവണയാണ് പാകിസ്താനെ ഇന്ത്യ തോൽപിക്കുന്നത്. നേരത്തെ, ഗ്രൂപ്പ് മത്സരത്തിൽ 3-1ന് ഇന്ത്യ വിജയിച്ചിരുന്നു. 

Asian Champions Trophy: India Seal 4-3 Win vs Pakistan To Finish Third

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News