ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനം; ഹോക്കി പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു

പതിനാറു ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു

Update: 2023-01-30 15:29 GMT
Editor : rishad | By : Web Desk

ഗ്രഹാം റീഡ്

Advertising

മുംബൈ: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനത്തു നിന്നും ഗ്രഹാം റീഡ് രാജിവച്ചു. 2023 ഹോക്കി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് റീഡ് രാജി സമര്‍പ്പിച്ചത്. പതിനാറു ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു.

റീഡിനൊപ്പം അനലറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, സയന്റിഫിക് അഡൈ്വസര്‍ മിച്ചെല്‍ ഡേവിഡ് എന്നിവരും രാജിവെച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടിയത് ആസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡിന്‍റെ കീഴിലായിരുന്നു. എന്നാല്‍ ഒഡീഷയില്‍ നടന്ന ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ എത്താനാവാതെ ടീം പുറത്തായി. 2019-ലാണു ഗ്രഹാം റീഡ് ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. 

ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിച്ചത് ആദരമായി കാണുകയാണെന്നും മാറിനിൽക്കേണ്ട സമയമായെന്നും റീഡ് പ്രതികരിച്ചു. ഇന്ത്യൻ ടീമിനൊപ്പമുള്ള യാത്രയിലെ ഓരോ നിമിഷവും ആസ്വദിച്ചിട്ടുണ്ടെന്നും റീഡ് വ്യക്തമാക്കി.  

ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിലെത്താതെയാണ്  പുറത്തായത് . പൂൾ ഡിയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യ, ക്രോസ് ഓവർ പോരാട്ടത്തിൽ ന്യൂസീലൻഡാണ് ഇന്ത്യയെ വീഴ്ത്തിയത്. ഷൂട്ടൗട്ടിൽ 4–5നായിരുന്നു ഇന്ത്യയുടെ തോല്‍വി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News