പ്രൈം വോളി: മുംബൈ മിറ്റിയോഴ്‌സിനെ തകർത്ത്‌ ഹൈദരാബാദിന്‌ തകർപ്പൻ ജയം

ആദ്യ രണ്ട്‌ സെറ്റ്‌ നഷ്ടമായ ശേഷമായിരുന്നു തിരിച്ചുവരവ്‌

Update: 2024-02-19 15:43 GMT

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിനെതിരെ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിന്‌ ത്രസിപ്പിക്കുന്ന ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ അഞ്ച്‌ സെറ്റ്‌ നീണ്ട ത്രില്ലറിലായിരുന്നു ഹൈദരാബാദിന്റെ ജയം.

ആദ്യ രണ്ട്‌ സെറ്റ്‌ നഷ്ടമായ ശേഷമായിരുന്നു തിരിച്ചുവരവ്‌. ആവേശകരമായ അഞ്ചാം സെറ്റിൽ 20–18നായിരുന്നു അവരുടെ ജയം. സ്‌കോർ: 7–15, 12–15, 15–10, 15–11, 20–18. ഹൈദരാബാദിന്റെ അഷ്‌മത്തുള്ളയാണ്‌ കളിയിലെ താരം. സീസണിൽ ഹൈദരാബാദിന്റെ ആദ്യജയമാണ്‌. ആദ്യ കളിയിൽ ചെന്നൈ ബ്ലിറ്റ്‌സിനോട്‌ തോറ്റിരുന്നു. മുംബൈയുടെ ആദ്യ തോൽവിയാണ്‌. ആദ്യ കളിയിൽ ഡൽഹി തൂഫാൻസിനെ തോൽപ്പിച്ചു. നാളെ  വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആദ്യ കളിയിൽ കൊച്ചി കാലിക്കറ്റ്‌ ഹീറോസിനോട്‌ തോറ്റിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News