കോവിഡ് ബാധിച്ച് അമ്മ മരിച്ചതിന് പിന്നാലെ ഇന്ത്യൻ താരം വേദ കൃഷ്ണമൂർത്തിക്ക് സഹോദരിയേയും നഷ്ടമായി

ഏപ്രിൽ 24 നാണ് വേദയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചത്.

Update: 2021-05-06 11:15 GMT
Editor : Nidhin | By : Web Desk

സഹോദരിയും ഇന്ത്യൻ വനിതാ ക്രിക്കറ്റർ വേദ കൃഷ്ണമൂർത്തിയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ താരത്തിന്‍റെ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു. ബംഗ്ലളൂരു സ്വദേശിയായ വേദയുടെ അമ്മ രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മയ്ക്ക് പിന്നാലെ ഇന്ന് രാവിലെയാണ് വേദയുടെ സഹോദരി വത്സല ശിവകുമാർ കോവിഡ് ബാധിച്ച് മരിച്ചത്.




 


കുടുംബത്തിൽ എല്ലാവർക്കും കോവിഡ് ബാധിച്ചപ്പോഴാണ് വേദയുടെ സഹോദരിക്കും കോവിഡ് ബാധിച്ചത്. അമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ചവർക്കുള്ള നന്ദി പറയാനായി വേദ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ കോവിഡിനെതിരേ പൊരുതി കൊണ്ടിരിക്കുന്ന തന്‍റെ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 24 നാണ് വേദയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചത്.

Advertising
Advertising



കോവിഡ് വ്യാപനത്തിൽ ജനങ്ങളെ സഹായിക്കാൻ തന്‍റെ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകൾ വളരെ ഫലപ്രദമായി ഉപയോഗിച്ച താരങ്ങളിലൊരാളാണ് വേദ. 2011 മുതൽ ഇന്ത്യൻ ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് വേദ.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News