വലകുലുക്കി ഛേത്രി; ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യന്‍ വിജയം എതിരില്ലാത്ത ഒരു ഗോളിന്

Update: 2023-09-21 10:43 GMT

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തകർത്തത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്.

ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ാം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ  ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല. നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

Advertising
Advertising

ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനയോട്  ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ചൈന ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യക്ക് ആശ്വസിക്കാന്‍ കെ.പി രാഹുലിന്‍റെ മനോഹര  ഗോള്‍ മാത്രമാണുണ്ടായിരുന്നത്. സെപ്റ്റംബര്‍ 24 നാണ്  ഇന്ത്യയുടെ അടുത്ത മത്സരം. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News