ശാര്‍ദുല്‍ കളിക്കില്ല, പകരം ആര്? ലോഡ്സില്‍ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

ഇം​ഗ്ലണ്ടിന്‍റെ പ്രധാന പേസർമാരായ സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ എന്നിവര്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല

Update: 2021-08-12 06:19 GMT
Editor : Roshin | By : Web Desk

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. വിജയിക്കാന്‍ സാധിക്കുമായിരുന്ന ആദ്യ ടെസ്റ്റ് ഇന്ത്യയില്‍ നിന്നും മഴ തട്ടിയെടുത്ത് സമനില കുരുക്കില്‍ തളക്കുകയായിരുന്നു. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്താണ് രണ്ടാം ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ പോരാട്ടം സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു ടീമും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

പരിക്കേറ്റ പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്തായത് ടീം ഫോര്‍മേഷനില്‍ ഇന്ത്യക്ക് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്. നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം സീമറായാണ് ശര്‍ദുല്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റും വീഴ്ത്തി.

Advertising
Advertising

വരണ്ട കാലാവസ്ഥയാവും ലോര്‍ഡ്‌സിലേത്. സ്പിന്നിങ് ഓള്‍റൗണ്ടറായി അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണോ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണമോ എന്ന ചോദ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പേസര്‍മാരെ കൂടുതല്‍ തുണക്കുന്ന ഇംഗ്ലീഷ് പിച്ചില്‍ സീം ഓപ്ഷന്‍ തന്നെയാവും വിരാട് കോഹ്‍ലി തെരഞ്ഞെടുക്കുക.

ഇം​ഗ്ലണ്ടിന്‍റെ പ്രധാന പേസർമാരായ സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ എന്നിവര്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല. ബ്രോഡ് കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മാർക്ക് വുഡായിരിക്കും ബ്രോഡിന്റെ പകരക്കാരൻ.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News