ജേതാക്കള്‍ ഇന്ത്യയില്‍; വന്‍ സ്വീകരണമൊരുക്കി രാജ്യം

ഡൽഹിക്ക് പുറമെ, മുംബൈയിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും

Update: 2024-07-04 00:55 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഡൽഹിയിലെത്തി. ബാര്‍ബഡോസില്‍ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുമടക്കമുള്ളവര്‍  ടീമിനെ സ്വീകരിക്കും. ഡൽഹിക്ക് പുറമെ, മുംബൈയിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. മറൈൻഡ്രൈവിൽ നിന്ന് തുറന്ന വാഹനത്തിൽ ഇന്ത്യൻ ടീം കപ്പുമായി സഞ്ചരിക്കും. ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ വിജയാഘോഷ പരിപാടികൾ നടക്കും. ക്യാപ്റ്റൻ രോഹിത് ശർമ കപ്പ് രാജ്യത്തിന് സമർപ്പിക്കും.  അതിനിടെ, ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെയും ഇന്ന് പ്രഖ്യാപിക്കും എന്നാണ് സൂചന.

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News