സഞ്ജുവിന്റെ ശബ്ദം അനുകരിച്ച് ജയറാം; വീഡിയോ വൈറൽ

തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ജയറാം വീഡിയോ പങ്കുവച്ചത്

Update: 2023-04-02 13:05 GMT

രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് നടൻ ജയറാം. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ജയറാം സഞ്ജുവിന്റെ ശബ്ദം അനുകരിച്ച് കൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. സഞ്ജുവിന് ഐ.പി.എല്ലില്‍ വിജയാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോ വൈറലായി. 

സഞ്ജുവും ജയറാമും തമ്മിലുള്ള സൗഹൃദം ആരാധകർക്ക് നേരത്തേ തന്നെ സുപരിചിതമാണ്.  സഞ്ജുവും ഭാര്യ ചാരുവും ചെന്നൈയിലെ ജയറാമിന്‍റെ വീട് സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Advertising
Advertising

ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യ മത്സരത്തിൽ തന്നെ രാജകീയമായാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ തുടങ്ങിയത്. ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് സഞ്ജുവിന്റെ തകർപ്പൻ അർധ സെഞ്ച്വറിയാണ്. 32 പന്തിൽ നാല് സിക്‌സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിലാണ് സഞ്ജു അർധ ശതകം പൂർത്തിയാക്കിയത്.

തുടർച്ചയായി നാലാം ഐ.പി.എല്ലിലാണ് സഞ്ജു ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി തികക്കുന്നത്. 2020 ൽ 74, 2021 ൽ 119, 2022ൽ 55, 2023ൽ 55 ഇങ്ങനെയാണ് ഐ.പി.എൽ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോറുകൾ.

ബട്‌ലർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജു തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ഉംറാന്‍ ഖാനും ഭുവനേശ്വർ കുമാറുമടക്കം ഹൈദരാബാദിന്റെ പേര് കേട്ട ബോളർമാരൊക്കെ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒടുക്കം 19 ാം ഓവറില്‍ നടരാജന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുമെന്ന താരമെന്ന റെക്കോര്‍ഡും സഞ്ജു തന്‍റെ പേരില്‍ കുറിച്ചു. 725 റണ്‍സാണ് ഹൈദാബാദിനെതിരെ സഞ്ജുവിന്‍റെ അക്കൌണ്ടിലുള്ളത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News