ബാറ്റിന് സ്പോണ്‍സര്‍ ഇല്ല; ധോണിയുടെ പേരെഴുതിയ ബാറ്റുമായി വനിതാ താരത്തിന്‍റെ വെടിക്കെട്ട്

സ്പോണ്‍സറില്ലാത്തതുകൊണ്ട് തന്‍റെ പ്രിയപ്പെട്ട താരത്തിന്‍റെ പേരെഴുതിയ ബാറ്റുമായി എത്തി ധോണിയെ അനുസ്മരിപ്പിക്കും വിധം കൂറ്റൻ സിക്സറുകളും പറത്തിയാണ് വനിതാ താരം കളംവിട്ടത്.

Update: 2023-03-06 16:11 GMT

കിരണ്‍ നവ്ഗിരെയുടെ ബാറ്റിങ്, ധോണിയുടെ പേര് ബാറ്റില്‍ എഴുതിയിരിക്കുന്നതും കാണാം

ബാറ്റ് സ്​പോൺസർ ചെയ്യാൻ ആളില്ലാത്തതുകൊണ്ട് വനിതാ പ്രീമിയര്‍ ലീഗ് താരം കിരൺ നവ്ഗിരെ ഇറങ്ങിയത് എം.എസ്.ഡി 07 എന്ന്  സ്വന്തമായി എഴുതിയ ബാറ്റുമായി. സ്പോണ്‍സര്‍ ചെയ്യാന്‍ ആളില്ലാതിരുന്നിട്ടും അതൊന്നും കിരണ്‍ നവ്ഗിരെയുടെ പ്രകടനത്തെ ലവലേശം ബാധിച്ചില്ല. തകര്‍പ്പന്‍ അടി പുറത്തെടുത്ത നവ്ഗിരെ ഗുജറാത്ത് ജയന്‍റ്സിനെതിരായ മത്സരത്തില്‍ യു.പി വാരിയേഴ്‌സിനായി നേടിയത് 53 റണ്‍‌സാണ്. 43 പന്തില്‍ ഏഴ് ബൌണ്ടിറിയും മൂന്ന് സിക്സറുമുള്‍പ്പെടെയായിരുന്നു കിരണ്‍ നവ്ഗിരെയുടെ ഇന്നിങ്സ്.

Advertising
Advertising

ബാറ്റിൽ തന്‍റെ ഇഷ്ടതാരത്തിന്‍റെ പേരെഴുതിവച്ച് നടത്തിയ വെടിക്കെട്ട് പ്രകടനത്തോടെ കിരൺ നവ്ഗിരെ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. താരത്തിന്‍റെ ബാറ്റിങ്ങിനൊപ്പം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ആ ബാറ്റിലെ എഴുത്തായിരുന്നു. തന്‍റെ പ്രിയപ്പെട്ട താരത്തിന്‍റെ പേരെഴുതിയ ബാറ്റുമായി എത്തി ധോണിയെ അനുസ്മരിപ്പിക്കും വിധം കൂറ്റൻ സിക്സറുകളും പറത്തിയാണ് വനിതാ താരം കളംവിട്ടത്.

സ്പോൺസര്‍ ഇല്ലാത്തതുകൊണ്ടാണ് കിരൺ നവ്ഗിരെ ബാറ്റില്‍ സ്വന്തമായി ഇഷ്ട താരം ധോണിയുടെ പേരെഴുതിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News