ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം; വനിതാ ലോങ്ങ് ജംപിൽ മലയാളിയായ ആൻസി സോജന് വെള്ളി

6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി സോജൻ മെഡൽ നേടിയത്

Update: 2023-10-02 14:45 GMT

ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ങ് ജംപിൽ മലയാളിയായ ആൻസി സോജന് വെള്ളി. 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ 6.13ൽ തുടങ്ങിയ ആൻസി പിന്നീട് ഓരോ തവണ ചാടുമ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമത്തെ ശ്രമത്തിലാണ് ആൻസി 6.63 എന്ന മികച്ച ദുരത്തിലെത്തിയത്. ഇന്നലെ പുരുഷമാരുടെ ലോങ് ജംബിൽ എം. ശ്രീശങ്കർ വെള്ള നേടിയിരുന്നു.

മിക്‌സഡ് റിലേയിൽ ശ്രീലങ്കൻ ടീം അയോഗ്യരായതോടെ ഇന്ത്യൻ ടീമിന്റെ വെങ്കല മെഡൽ വെളളിയായി. മലയാളിതാരം മുഹമ്മദ് അജ്മൽ ഉൾപ്പെട്ട ടീമിനാണ് വെളളി മെഡൽ നേട്ടം. വിദ്യരാം രാജ്, രാജേഷ് രമേഷ്, ശുഭ വെങ്കിടേഷ് എന്നിവരാണ് റിലേയിലെ മറ്റുതാരങ്ങൾ. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പരൾ ചൗധരി വെള്ളി മെഡലും പ്രീതി വെങ്കല മെഡലും നേടി. 300 മീറ്റർ സ്പീഡ് റേസിൽ പുരുഷ വനിതാ ടീമുകൾ വെങ്കല മെഡൽ നേടി . ടേബിൾ ടെന്നീസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ വെങ്കല മെഡൽ നേടി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News