ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് നവോമി ഒസാക്ക പിന്മാറി

ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു

Update: 2021-06-01 01:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക രണ്ടാം നമ്പർ വനിത താരം നവോമി ഒസാക്ക പിന്മാറി. ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു. ഏറെ പിരിമുറുക്കങ്ങൾ ഉള്ളതിനാലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് ഒസാക്ക വ്യക്തമാക്കി.

ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നതിന് 15000 ഡോളറായിരുന്നു ഒസാക്കയ്ക്ക് പിഴ ചുമത്തിയത്. ഈ നിലപാട് തുടർന്നാൽ തുടർന്നുള്ള ഗ്രാന്‍റ് സ്ലാമുകളിൽ വിലക്കേർപ്പെടുത്തുമന്നും അധ്കൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒസാക്ക ടൂർണമെന്‍റില്‍ നിന്ന് തന്നെ പിന്മാറിയിരിക്കുന്നത്. ഒസാക്ക തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.മത്സരങ്ങളുടെ പിരിമുറുക്കവും ഉൾകണ്ഠയും കൊണ്ടാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് താരം പറയുന്നു.

2008 ലെ യു.എസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം വിശാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയിൽ സാസാരിക്കാൻ കഴിയാറില്ലെന്നും താരം പറയുന്നു. കാലഹരണപ്പെട്ട നിയമമാണിതെന്നും താനതിനെ ഉയർത്തിക്കാട്ടുന്നതായും ഒസാക്ക കുറിച്ചു. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ മത്സരങ്ങളിൽ കറുത്ത മാസ്ക്ക് ധരിച്ച് ബ്ലാക് ലൈഫ് മാറ്റേർസ് പ്രതിഷേധത്തിനും ഒസാക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന താരങ്ങൾ ഉൾപ്പെടയുള്ളവർ നവോമിയുടെ പിന്മാറ്റത്തോട് എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News