സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്

ചൈനീസ് താരം വാങ് ഷിയിയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്

Update: 2022-08-26 11:57 GMT

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാങ് ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15.

ആദ്യ ഗെയിമിൽ 12 മിനിറ്റിനുള്ളിൽ തന്നെ സിന്ധുവിനോട് എതിരാളി അടിയറവ് പറഞ്ഞു. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന വാങ് ഷി സമനില പിടിച്ചു. മൂന്നാം ഗെയിം ഇടവേള സമയത്ത് അഞ്ച് പോയിന്‍റ് ലീഡ് നേടി സിന്ധു കിരീടത്തിലേക്ക് അടുത്തു. അവസാന നിമിഷം പൊരുതി നോക്കിയെങ്കിലും മൂന്നാം ഗെയിം വാങ് ഷിക്ക് ജയിക്കാനായില്ല.

Advertising
Advertising

പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സെമിയിൽ ജപ്പാന്‍റെ സൈന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി.വി സിന്ധു ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം.

സൈന നൈഹ്‍വാളിന് ശേഷം സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന രണ്ടാ​മത്തെ ഇന്ത്യൻ താരമാണ് പി.വി സിന്ധു. ഈ സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടമാണിത്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു. 



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News