രോഹിത് ശർമ ഫൈനലിന്റെ താരം; രചിൻ രവീന്ദ്ര പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്
മറുപടി ബാറ്റിങ്ങിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് രോഹിത് നൽകിയത്
Update: 2025-03-09 17:11 GMT
ദുബൈ: ഒരു പതിറ്റാണ്ടിന് ശേഷം ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി കിരീടമണിയിച്ച ക്യാപ്റ്റൻ രോഹിത് ശർമക്ക് ഒരു മധുര സമ്മാനം. കലാശപ്പോരിലെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഇന്ത്യൻ നായകനെ തന്നെ തേടിയെത്തി.
മറുപടി ബാറ്റിങ്ങിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് രോഹിത് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിന് അടിത്തറയിട്ടത്. രോഹിത് 83 പന്തിൽ മൂന്ന് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും അകമ്പടിയിൽ 76 റൺസെടുത്തു.
ന്യൂസിലന്റ് ഓപ്പണർ രചിൻ രവീന്ദ്രയാണ് ടൂർണമെൻറിന്റെ താരം. രചിനാണ് ടൂർണമെന്‍റിലെ ടോപ് സ്‌കോററും. കിവീസിന്റെ മാറ്റ് ഹെൻട്രിയാണ് ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ കൊയ്തത്.