'ഒരു ക്രിക്കറ്ററുമായി വിവാഹം ഉണ്ടാകാം'; അഭ്യൂഹങ്ങളിൽ നടി സാറ അലി ഖാൻ

ഒന്നിലേറെ സ്ഥലങ്ങളിൽ സാറ അലി ഖാനും ശുഭ്മാൻ ഗില്ലും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു

Update: 2023-06-07 13:26 GMT
Editor : abs | By : Web Desk

ഇന്ത്യൻ ക്രിക്കറ്റിലെ യുവ സെൻസേഷൻ ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി സാറ അലി ഖാൻ. ഒരു ക്രിക്കറ്ററുമായി വിവാഹം ഉണ്ടാകാമെന്നാണ് നടി ഒരു വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മാനസികവും ബുദ്ധിപരവുമായി യോജിച്ച ആളുമായി മാത്രമേ വിവാഹം ഉണ്ടാകൂ എന്നും അവർ കൂട്ടിച്ചേർത്തു.

മുത്തശ്ശി ശർമ്മിള ടാഗോറിനെ പോലെ ഒരു ക്രിക്കറ്ററെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് സാറ മറുപടി നൽകിയത്. ഹിന്ദി, ബംഗാളി സിനിമകളിൽ അറിയപ്പെടുന്ന മുഖമായിരുന്ന ശർമ്മിള ടാഗോറിനെ ഇന്ത്യന്‍ മുൻ ക്രിക്കറ്റ് ടീം നായകൻ മൻസൂർ അലി ഖാൻ പട്ടൗഡിയാണ് വിവാഹം കഴിച്ചിട്ടുള്ളത്.

Advertising
Advertising

ഒന്നിലേറെ സ്ഥലങ്ങളിൽ സാറ അലി ഖാനും ശുഭ്മാൻ ഗില്ലും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയത് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുംബൈ ബാന്ദ്രയിലെ ഹോട്ടലിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യുന്ന ഇവരുടെ വീഡിയോ ടിക് ടോകിലാണ് ആദ്യം വൈറലായത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറ ടെണ്ടുൽക്കറുമായി ഗിൽ അടുപ്പത്തിലാണ് എന്നും റിപ്പോർട്ടുണ്ട്. 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News