'പെരുന്നാളിന് സാനിയയെ ഒരുപാട് മിസ് ചെയ്തു'; വിവാഹമോചന വാർത്തകൾ തള്ളി ശുഐബ് മാലിക്

അഭ്യൂഹങ്ങളിൽ ഒരു സത്യവുമില്ലെന്നു വ്യക്തമാക്കിയ മാലിക് ഇരുവരും അകന്നിരിക്കാനുള്ള കാരണവും വെളിപ്പെടുത്തി

Update: 2023-04-25 08:55 GMT
Editor : Shaheer | By : Web Desk

ഇസ്‌ലാമാബാദ്: ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും തമ്മിൽ വേർപിരിയുകയാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശുഐബ് മാലിക്. പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ താരം ഇരുവരും അകന്നിരിക്കാനുള്ള കാരണവും വെളിപ്പെടുത്തി.

പാക് മാധ്യമമായ 'ജിയോ ന്യൂസി'ലെ ഒരു പരിപാടിയിലാണ് ശുഐബ് മനസുതുറന്നത്. 'അഭ്യൂഹങ്ങളിൽ ഒരു സത്യവുമില്ല. ഈ പെരുന്നാളിന് ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു ഞാൻ. എന്നാൽ, അവൾക്ക് ഐ.പി.എല്ലുമായി ബന്ധപ്പെട്ട ചില ചുമതലകളുണ്ട്. ഐ.പി.എൽ ഷോകൾ ചെയ്യുന്നുണ്ട് അവൾ. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ചില്ലാത്തത്.'-മുൻ പാക് നായകൻ വ്യക്തമാക്കി.

Advertising
Advertising

'ഇപ്പോഴും ഞങ്ങൾക്കിടയിൽ പ്രണയമുണ്ട്. അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് ഏറെ മിസ് ചെയ്യുന്ന സമയമാണ് പെരുന്നാൾ. എന്നാൽ, പ്രൊഫഷനൽ ഉത്തരവാദിത്തങ്ങളാണ് തടസം. അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും അഭ്യൂഹങ്ങളെക്കുറിച്ച് വിശദീകരണം നൽകാതിരുന്നത്-ശുഐബ് കൂട്ടിച്ചേർത്തു.

താരദമ്പതിമാരുമായി അടുത്തു ബന്ധമുള്ള ചിലരാണ് വിവാഹമോചന വാർത്തകൾക്കു പിന്നിലുണ്ടായിരുന്നത്. സംശയമുണർത്തുന്ന തരത്തിലുള്ള സാനിയയുടെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടുകയും ചെയ്തു. പാക് നടി ആയിഷ ഉമറും ശുഐബും ഒരു ഫോട്ടോഷൂട്ടിൽ ഒന്നിച്ചതിനു പിറകെയായിരുന്നു അഭ്യൂഹങ്ങൾ തലപൊക്കിയത്.

Summary: Former Pakistan skipper Shoaib Malik says that he misses his wife Sania Mirza a lot, and he denies divorce rumours

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News