ഒറ്റ മാസം, 567 റൺസ്; ജനുവരിയിലെ മികച്ച താരമായി ശുഭ്മാൻ ഗിൽ
മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്‍റെ ഗ്രേസ് സ്ക്രൈവെന്‍സിനെ തെരഞ്ഞെടുത്തു
Update: 2023-02-13 16:10 GMT
shubman gill
ഐ.സി.സി യുടെ ജനുവരിയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ശുഭ്മാന്‍ ഗില്ലിന്. ജനുവരിയില്‍ ഏകദിനത്തിലും ടി20 യിലുമായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഗില്ലിനെ അവാർഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞ മാസം രണ്ട് ഫോർമാറ്റിൽ നിന്നുമായി 567 റൺസാണ് താരം അടിച്ചു കൂട്ടിയത്. മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്‍റെ ഗ്രേസ് സ്ക്രൈവെന്‍സിനെ തെരഞ്ഞെടുത്തു.
ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിൽ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും കരസ്ഥമാക്കിയ ശുഭ്മാന്‍ ഗില്‍ ടി20 പരമ്പരയിൽ ഒരു സെഞ്ച്വറിയും നേടിയിരുന്നു. കൂടാതെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടി. ജനുവരിയിൽ ആകെ മൂന്ന് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.