ടെന്നീസിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ; ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരം

ആസ്‌ത്രേലിയൻ ഓപ്പൺ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരനായും ബൊപ്പണ്ണ ചരിത്ര പുസ്തകത്തിൽ ഇടംപിടിച്ചു. ആദ്യമായാണ് ബൊപ്പണ്ണ ഗ്രാൻഡ് സ്ലാം കിരീടം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.

Update: 2024-01-27 16:41 GMT
Editor : Sharafudheen TK | By : Web Desk

മെൽബൺ: ചരിത്രം കുറിച്ച് ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ. ആസ്‌ത്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയതോടെ ഗ്രാൻഡ്സ്ലാം  കിരീടം നേടുന്ന പ്രായം കൂടിയ താരമായി ബൊപ്പണ്ണ മാറി. 43ാം വയസിലാണ് ബൊപ്പണ്ണ കിരീടം ചൂടിയത്. ഓസീസിന്റെ മാത്യു എഡ്‌ബെനൊപ്പമാണ് ചരിത്ര വിജയം കുറിച്ചത്. കലാശ പോരാട്ടത്തിൽ ഇറ്റാലിയൻ സഖ്യമായ സിമോൺ ബൊലെല്ലി-ആന്ദ്രെ വവ്‌സോറിയെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്.

ആദ്യമായാണ് ബൊപ്പണ്ണ ഗ്രാൻഡ് സ്ലാം കിരീടം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഫൈനലിലെത്തിയതോടെ പുരുഷ ഡബിൾസിൽ ലോക ഒന്നാംറാങ്കിലെത്തുന്ന പ്രായംകൂടിയ താരമെന്ന നേട്ടവും കർണാടകക്കാരൻ സ്വന്തമാക്കിയിരുന്നു. പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താര മെന്ന നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കി

Advertising
Advertising

കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ-ഓസീസ് സഖ്യം ചാമ്പ്യൻമാരായത്. ആദ്യ സെറ്റ് ഇരുടീമുകളും തുല്യത പാലിച്ചതോടെ ടൈബ്രേക്കറിൽ ബൊപ്പണ്ണ സഖ്യം(7-6) പിടിച്ചെടുത്തു. രണ്ടാം സെറ്റിൽ ഇറ്റാലിയൻ സഖ്യം ആദ്യ ലീഡ് സ്വന്തമാക്കിയെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ(7-5) സെറ്റ് നേടി. സെമിയിൽ തോമസ് മചാക് ഷാങ് സിഷെങ് സഖ്യത്തെയാണ് കീഴടക്കിയത്. കഴിഞ്ഞ വർഷം നടന്ന യു.എസ് ഓപ്പണിലും ബൊപ്പണ്ണ-എബ്ഡൻ സഖ്യം ഫൈനൽ കളിച്ചിരുന്നു. 2013ലും യു.എസ് ഓപ്പൺ ഫൈനലിൽ ബൊപ്പണ്ണ കളിച്ചെങ്കിലും ഫൈനലിൽ കാലിടറി. വനിതാ സിംഗിൾസ് കിരീടം നിലനിർത്തി ബെലാറസ് താരം അരീന സബലെങ്ക. ഫൈനലിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്‌കോർ 6-3, 6-2. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാമാണിത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News