ആസ്ട്രേലിയൻ ഓപ്പൺ: അൽക്കാരസും സബലങ്കയും സെമി ഫൈനലിൽ; സെമി ലക്ഷ്യമാക്കി ജോക്കോവിച്ചും സിന്നറും നാളെയിറങ്ങും
മെൽബൺ: ലോക ഒന്നാം നമ്പർ താരങ്ങളായ കാർലോസ് അൽക്കാരസും അരീന സബലങ്കയും ആസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി. ജർമൻ താരം അലക്‌സാണ്ടർ സിവറേവാണ് സെമിയിൽ അൽക്കാരസിന്റെ എതിരാളി. നൊവാക്ക് ജോക്കോവിച്ചിനും യാനിക്ക് സിന്നാർക്കും നാളെയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
ക്വാർട്ടറിൽ ആറാം സീഡായ ആസ്ട്രേലിയൻ താരം അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-2, 6-1) തോൽപിച്ചാണ് അൽക്കാരസ് സെമിലേക്ക് മുന്നേറിയത്. അമേരിക്കൻ താരം ലെർണർ തിയെന്നിനെ തോൽപിച്ചാണ് സിവറേവ് (6-3, 6-7, 6-1, 7-6) മുന്നേറിയത്. വെള്ളിയാഴ്ചയാണ് അൽക്കാരസ് - സിവറേവ് പോരാട്ടം.
നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നൊവാക്ക് ജോക്കോവിച്ച് ലോറെൻസോ മുസെറ്റിയെയും, യാനിക്ക് സിന്നർ ബെൻ ഷെൽട്ടനെയും നേരിടും.
വനിതകളുടെ മത്സരത്തിൽ ഇവാ യോവിച്ചിനെ തോൽപിച്ച് സബലങ്കയും (6-3, 6-0) ലോക മൂന്നാം നമ്പർ താരം കൊക്കോ ഗൗഫിനെ തോൽപിച്ച് സ്വിറ്റോളിനയും (6-1, 6-2) സെമിലേക്ക് മുന്നേറി. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ സബലങ്ക സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടെയും ജയം. സെമി ലക്ഷ്യമാക്കി നിലവിലെ വിമ്പിൾഡൺ ചാമ്പ്യൻ ഇഗ സ്വിയാട്ടെക്കും എലീന റിബൈക്കിനയും നാളെയിറങ്ങും.