ഇനി സാനിയയും ഇസ്ഹാനും; വിവാഹ മോചനശേഷം വീടിന്റെ നെയിംബോഡ് മാറ്റി താരം

ടെന്നീസ് കരിയർ അവസാനിപ്പിച്ച സാനിയ മകൻ ഇസ്ഹാനൊപ്പം ദുബൈയിലാണ് താമസിക്കുന്നത്.

Update: 2024-05-23 15:48 GMT
Editor : Sharafudheen TK | By : Sports Desk

ദുബൈ: മാസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലികും വിവാഹബന്ധം വേർപെടുത്തിയത്. പാക് മോഡലും നടിയുമായ സന ജാവേദുമൊന്നിച്ചുള്ള വിവാഹ ചിത്രങ്ങൾ മാലിക് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാഹമോചനകാര്യം ലോകമറിഞ്ഞത്. തുടർന്ന് സാനിയയാണ് ബന്ധം വേർപെടുത്താൻ മുൻകൈയെടുത്തതെന്ന് അറിയിച്ച് കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. ദേശീയ ടീമിൽ നിന്നും വിരമിച്ച മാലിക് നിലവിൽ പാക് ട്വന്റി 20 ലീഗുകളിൽ പങ്കെടുക്കുന്നു.  ടെന്നീസ് കരിയർ മതിയാക്കിയ സാനിയ മകൻ ഇസ്ഹാനൊപ്പം ദുബൈയിലാണ് താമസിക്കുന്നത്. ദുബൈയിലെ തന്റെ വീടിന് സാനിയ പുതിയ പേരു നൽകിയിരിക്കുകയാണിപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertising
Advertising

Full View

 സാനിയ എന്ന പേരിനൊപ്പം മകൻ ഇസ്ഹാന്റെ പേരുകൂടി ചേർത്താണ് നെയിം പ്ലേറ്റ് നൽകിയിരിക്കുന്നത്. വുഡൻ ഡിസൈനിൽ സാനിയ ആന്റ് ഇസ്ഹാൻ എന്നാണ് ആലേഖനം ചെയ്തത്. ദുബൈയിൽ രണ്ട് നിലകളുള്ള വീടാണ് സാനിയക്കുള്ളത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. 2012ലാണ് സാനിയയും മാലികും വിവാഹിതരായത്. 2022മുതൽ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണെങ്കിലും വിവാഹമോചനത്തിൽ സ്ഥിരീകരണം നടത്താൻ രണ്ടും പേരും തയാറായിരുന്നില്ല.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News