'വാക്‌സിനില്ലെങ്കിൽ ട്രോഫിയുമില്ല'; ജോക്കോവിച്ചിനെ ട്രോളി പുനെ പൊലീസ്

ഓസ്ട്രേലിയൻ ഓപ്പണിൽ സ്പെയിനിന്റെ ഇതിഹാസതാരം റാഫേൽ നദാലാണ് കിരീടത്തിൽ മുത്തമിട്ടത്

Update: 2022-01-31 13:42 GMT
Editor : Dibin Gopan | By : Web Desk

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപ് താരത്തെ ട്രോളി പുനെ പൊലീസ്.വാക്സിൻ എടുക്കാത്തതിനെത്തുടർന്നായിരുന്നു ജോക്കോവിച്ചിനെ ടൂർണമെന്റിൽ പങ്കെടുക്കാൻ അധികൃതർ അനുവദിക്കാതിരുന്നത്. നിരാശയോടെ ജോക്കോവിച്ച് നാട്ടിലേക്ക് മടങ്ങി.ഓസ്ട്രേലിയൻ ഓപ്പണിൽ സ്പെയിനിന്റെ ഇതിഹാസതാരം റാഫേൽ നദാലാണ് കിരീടത്തിൽ മുത്തമിട്ടത്.

നദാലിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിക്കാൻ ജോക്കോവിച്ച് മറന്നില്ല. ട്വീറ്ററിലൂടെ ജോക്കോവിച്ച് നദാലിന് അഭിനന്ദനവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പുനെ പൊലീസ് ജോക്കോവിച്ചിനെ ട്രോളിയത്.'ആദ്യം കോവിഡ് വാക്സിനെടുക്കൂ വാക്സിനില്ലെങ്കിൽ ട്രോഫിയില്ല' എന്നാണ് പുനെ പൊലീസ് ട്വിറ്ററിൽ കുറിച്ചത്.

Advertising
Advertising

പുനെ പൊലീസിന്റെ ഈ ട്വീറ്റ് ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. നിരവധി ആരാധകരാണ് പുനെ പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ ഏറ്റവുമധികം കിരീടസാധ്യത കൽപ്പിക്കപ്പെട്ട താരമാണ് ജോക്കോവിച്ച്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News