റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി

നേരത്തെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

Update: 2021-06-06 16:26 GMT

സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ജര്‍മനിയുടെ ഡൊമനിക് കോയേപ്ഫറെ തോല്‍പിച്ചതിന് പിന്നാലെയാണ് ഫെഡറര്‍ പിന്‍മാറ്റം പ്രഖ്യാപിച്ചത്.

ഞാന്‍ കളിക്കുമോ എന്ന് എനിക്കറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ഫെഡറര്‍ പ്രതികരിച്ചത്. നേരത്തെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഫെഡററുടെ പിന്‍മാറ്റമെന്നും സൂചനയുണ്ട്.

Advertising
Advertising

വിംബിള്‍ഡണില്‍ എട്ട് സിംഗിള്‍സ് കിരീടം നേടിയ റെക്കോര്‍ഡ് നേട്ടത്തിനുടമയാണ് ഫെഡറല്‍. എന്നാല്‍ കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിന് കിരീടം നേടാനായത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Sports Desk

contributor

Similar News