സാനിയ മിർസ ടെന്നീസ് കോർട്ട് വിടുന്നു: ഈ സീസണിന് ശേഷം വിരമിക്കും

2022 ആസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചത്.

Update: 2022-01-19 09:51 GMT
Editor : rishad | By : Web Desk

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്ന് സാനിയ മിര്‍സ വ്യക്തമാക്കി. 2022 ആസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചത്. 

'ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം' – മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാൻ മിർസ 'ഇഎസ്പിഎന്നി'നോട് സ്ഥിരീകരിച്ചു.

Advertising
Advertising

വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിൾസിൽ 27–ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവിൽ 68–ാം റാങ്കിലാണ് സാനിയ 

2016 ന് ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്ഡ നേടി രാജ്യം ആദരിച്ച പ്രതിഭയാണ് സാനിയ. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് ഭര്‍ത്താവ്.

Sania Mirza to retire from tennis at the end of 2022 season, says 'body is wearing down'

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News