കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ

വയനാട്ടിലെ സുരക്ഷിതമല്ലാത്ത ടെന്‍റ് ടൂറിസത്തിന്‍റെ അവസാനത്തെ ഇരയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപികയായ ഷഹാന

Update: 2021-01-25 01:55 GMT

വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടിന് സ്റ്റോപ് മെമ്മോ നല്‍കി. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലെ ടെന്‍റുകളുടെ സുരക്ഷാ പരിശോധന തുടരും.

വയനാട്ടിലെ സുരക്ഷിതമല്ലാത്ത ടെന്‍റ് ടൂറിസത്തിന്‍റെ അവസാനത്തെ ഇരയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപികയായ ഷഹാന. പരിമിതമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് ഇത്തരം താത്കാലിക കൂടാരങ്ങളിലുള്ളത്. ടെന്‍റുകളില്‍ താമസ സൌകര്യമൊരുക്കി വന്നിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിച്ചു. മേപ്പാടിയിലെ ദാരുണ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ടെന്‍റുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ സ്റ്റേകള്‍ക്കും ഉടന്‍ ഗൈഡ് ലൈന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

Advertising
Advertising

ലോക്ഡൌണിന് ശേഷം സജീവമായി വരുന്ന ജില്ലയിലെ റിസോര്‍ട്ടുകളിലെല്ലാം ടെന്‍റുകളിലെ താമസക്കാരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ടെന്‍റുകളിലെ സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. റിസോര്‍ട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്തും. നേരത്തെ രണ്ടു തവണ വനം വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഡി.എഫ്.ഒയും അറിയിച്ചു.

Full View
Tags:    

Similar News