മൂന്ന് മാസം പരസ്യങ്ങളില്ലാതെ യൂട്യൂബ് കാണാം; ഒരു രൂപ പോലും വേണ്ട, സൗജന്യമായി

ബാക്ക്ഗ്രൗണ്ട് പ്ലേയ്ബാക്കും അധിക ആനുകൂല്യങ്ങളും ഈ ഓഫർ വഴി ലഭിക്കും

Update: 2023-08-01 13:02 GMT
Editor : banuisahak | By : Web Desk
Advertising

യൂട്യൂബ് ഉപയോഗിക്കുമ്പോൾ ശല്യമാണ് ഈ പരസ്യങ്ങൾ. സ്‌കിപ് അടിച്ച് മടുത്തോ? എന്നാൽ, ഇനി പരസ്യങ്ങളൊന്നുമില്ലാതെ സുഖമായി യൂട്യൂബ് കാണാം. പ്രീമിയം അക്കൗണ്ട് എടുക്കുക തന്നെ വേണം. എന്നാൽ, മൂന്ന് മാസം സൗജന്യമായി തന്നെ യൂട്യൂബ് പ്രീമിയം നിങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ, ബാക്ക്ഗ്രൗണ്ട് പ്ലേയ്ബാക്കും അധിക ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. 

ഇന്ത്യയിൽ പ്രതിമാസം 139 രൂപ അല്ലെങ്കിൽ മൂന്ന് മാസത്തേക്ക് 399 രൂപ എന്നതാണ് നിരക്ക്. എന്നാൽ, ഒരു പൈസ പോലും ചെലവാക്കാതെ മൂന്ന് മാസം യൂട്യൂബ് പ്രീമിയം ഉപയോഗിക്കാവുന്നതാണ്. ഈ ഓഫർ വളരെ സിംപിൾ ആയി ക്ലെയിം ചെയ്യാം.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഇതുവരെ എടുക്കാത്തവർക്ക് ഈ ഓഫർ ലഭ്യമാകും. യൂട്യൂബ് ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ ടാപ്പ് ചെയ്‌ത് യൂട്യൂബ് പ്രീമിയം തെരഞ്ഞെടുക്കുക. ശേഷം, 3 മാസത്തെ സൗജന്യ ഓഫർ തിരഞ്ഞെടുക്കുക. തുടർന്ന് 3 മാസത്തെ സൗജന്യ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡ് നമ്പറോ നൽകുക.

തുടർന്ന്, മൂന്ന് മാസത്തേക്ക് സൗജന്യമായി യൂട്യൂബ് പ്രീമിയം ഉപയോഗിക്കാനാകും, അതിനുശേഷം നിങ്ങൾ പ്രതിമാസം 129 രൂപ നൽകേണ്ടിവരും. നിരക്കുകൾ ഒഴിവാക്കാൻ, ഓഫർ തീരുന്നതിന് ഏതാനും ദിവസം മുമ്പ് ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാം. 

സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിനെ അടിസ്ഥാനമാക്കി യൂട്യൂബ് പ്രീമിയം വില വ്യത്യാസപ്പെടുന്നു. മൂന്ന് മാസത്തെ പ്ലാനിന് 399 രൂപയും ഒരു മാസത്തെ പ്ലാനിന് 129 രൂപയും പന്ത്രണ്ട് മാസത്തെ പ്ലാനിന് 1,290 രൂപയുമാണ് ഇന്ത്യയിലെ വില.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News