നിങ്ങളുടെ പണി പോകുമോ?; അഞ്ച് വർഷത്തിനുള്ളിൽ എട്ട് ജോലികൾ AI ഏറ്റെടുക്കുമെന്ന് പഠനം

അഞ്ച് വർഷത്തിനുശേഷം ചില ജോലികൾ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്

Update: 2025-06-06 08:16 GMT
Editor : നബിൽ ഐ.വി | By : Web Desk

മുംബൈ: നിർമ്മിതബുദ്ധി (എഐ) മനുഷ്യജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്ന് ലോകം ചര്‍ച്ചചെയ്യുകയാണ്. തൊഴില്‍ മേഖലയെ എഐ അതിവേഗത്തില്‍ സ്വാധീനിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിവിധ മേഖലകളിലെ നിരവധി ജോലികള്‍ക്ക് ഇതുകാരണം മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

അത്തരത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എട്ട് ജോലികൾ എഐ ഏറ്റെടുക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തിനുശേഷം ചില ജോലികൾ അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമാകും. ഈ ജോലികൾക്ക് ഇനി മനുഷ്യ ഇടപെടൽ ആവശ്യമില്ല, എഐ മാത്രം മതിയാകും. നിങ്ങളുടെ ജോലികൾ ഈ പട്ടികയിൽ ഉണ്ടോയെന്ന് പരിശോധിക്കാം.

Advertising
Advertising

ഹ്യൂമൻ റിസോഴ്‌സസ് (എച്ച്ആർ) ജീവനക്കാരാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. മാനുവൽ എച്ച്ആർ ജോലികൾ കമ്പനികൾ ഓട്ടോമേറ്റ് ചെയ്യാൻ തുടങ്ങിയതിനാൽ, മാനുവൽ ഇന്റലിജൻസ് ജോലികൾ ഉടൻ തന്നെ എഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ട്.

ഡ്രൈവർമാരും ഡെലിവറി ഏജന്റുമാരും പട്ടികയിലുണ്ട്. വൈകാതെ തന്നെ 'ഡ്രൈവർലെസ് കാറുകൾ' ദീർഘകാലാടിസ്ഥാനത്തിൽ ജനപ്രിയമാകും. ഡ്രൈവറില്ലാതെ സ്വയം ഓടിക്കുന്ന കാറുകൾ ടെസ്‌ല പുറത്തിറക്കിയിരുന്നു. ഇത് ജനപ്രിയമായാൽ ഏറ്റവും വലിയ ആശങ്ക ഡ്രൈവർമാർ തൊഴിൽരഹിതരാകുമെന്നതാണ്.

കോഡിംഗ് മേഖലയെ, പ്രത്യേകിച്ച് എൻട്രി ലെവൽ ജോലികളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. എഐയെ മറികടക്കാൻ ഡെവലപ്പർമാർ അവരുടെ വൈദഗ്ദ്ധ്യം വർധിപ്പിക്കേണ്ടതുണ്ട്.

എഐ 'ഹാക്കർമാരെ' തൊഴിലില്ലാത്തവരാക്കും. എഐ ടൂളുകൾ ഉപയോ​ഗിച്ച് ഇനി എല്ലാവർക്കും ഹാക്കർമാരാവാൻ സാധിക്കും. അതുകൊണ്ടുതന്നെ ഹാക്കിങ് ഒരു തൊഴിലായി സ്വീകരിച്ചവർക്ക് എഐ ആശങ്കയുണ്ടാക്കുന്നു.

ഇമെയിലുകളും റിപ്പോർട്ടുകളും എഴുതുന്നത് പോലുള്ള ദൈനംദിന ജോലികൾ ചെയ്യാൻ സിഇഒമാർക്ക് പേഴ്‌സണൽ അസിസ്റ്റന്റുമാരുണ്ടായിരുന്ന കാലം കഴിഞ്ഞു. എഐ വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്തുതീർക്കും. ഒരു ചെറിയ പ്രോംപ്റ്റ് എല്ലാ കാര്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കും. അതുകൊണ്ട് എഐ അവതാരങ്ങൾ ഉടൻ തന്നെ പേഴ്‌സണൽ അസിസ്റ്റന്റുമാരായി മാറും.

കസ്റ്റമർ കെയർ ജോലികളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. എഐ ചാറ്റ്ബോട്ടുകളും സോഫ്റ്റ്‌വെയറുകളും 2024ൽ 2.3 ദശലക്ഷം ഉപഭോക്തൃ സംഭാഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ചില കടകളിലും റസ്റ്റോറന്റുകളിലും തൊഴിലാളികളോ ജീവനക്കാരോ ഇല്ല. ഭക്ഷണത്തിന്റെ ഓർഡർ സ്വീകരിക്കുന്നതും തയ്യാറാക്കുന്നതും യന്ത്രങ്ങളാണ്. ഭാവിയിൽ എഐ മെഷീനുകൾ സ്റ്റോറുകളും റസ്റ്റോറന്റുകളും ഏറ്റെടുക്കുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ കൊൽക്കത്ത ഉൾപ്പെടെയുള്ള പല നഗരങ്ങളിലും റോബോട്ടുകളുടെ സഹായത്തോടെയാണ് ഭക്ഷണം വിളമ്പുന്നത്.

സോഷ്യൽ മീഡിയ ബ്രാൻഡിങ് കൂടുതൽ എഐ അധിഷ്ഠിതമായി മാറാൻ സാധ്യതയുണ്ട്. പരസ്യ നിർമ്മാണവും ഡാറ്റ വിശകലനവും എഐ അധിഷ്ഠിതമായി മാറിയിൽ നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെടും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News