വാട്‌സ്ആപ്പില്‍ ഇങ്ങനെയൊന്നും ചെയ്യല്ലേ.., പാളിയാല്‍ കാത്തിരിക്കുന്നത് 'ശിക്ഷ'

വാട്സ്ആപ്പിന്റെ നയങ്ങൾ തുടർച്ചയായി ലംഘിക്കുന്നത് അക്കൗണ്ട് തന്നെ ബാൻ ചെയ്യപ്പെടുന്നതിലേക്ക് എത്തും

Update: 2026-10-05 12:08 GMT

ന്യൂഡല്‍ഹി: മെസേജിനും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നതിനുമൊക്കെയായി ഇന്ന് ആശ്രയിക്കുന്ന പ്രധാന ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. എന്നാൽ ആപ്പ് ഉപയോഗിക്കുമ്പോൾ ചില 'മര്യാദകള്‍' പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ 'ബാന്‍' വാങ്ങി ഇരിക്കേണ്ടിവരും. അതായത് വാട്സ്ആപ്പിന്റെ നയങ്ങൾ തുടർച്ചയായി ലംഘിക്കുന്നത് അക്കൗണ്ട് തന്നെ ബ്ലോക്ക് ചെയ്യുന്നതിലേക്ക് എത്തും. 

ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾക്ക് പുറമെ ഉപയോക്താക്കളുടെ റിപ്പോർട്ടുകളും വാട്‌സ്ആപ്പ് സസൂക്ഷ്മം നോക്കുന്നുണ്ട്. അതിനാൽ സാധാരണ എന്ന് തോന്നുന്ന ചില പ്രവൃത്തികൾ പോലും അക്കൗണ്ട് വിലക്കിന് കാരണമാകും.  അക്കൗണ്ട് വിലക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്

Advertising
Advertising

.ആവർത്തിച്ചുള്ള അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കുക

ഒരാൾ തങ്ങൾക്ക് സന്ദേശം അയക്കരുതെന്ന് ആവശ്യപ്പെട്ടാൽ അത് മാനിക്കുക. അത്തരം വ്യക്തികളുടെ നമ്പർ കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നതാവും  ഉചിതം. താല്പര്യമില്ലാത്ത വ്യക്തികൾക്ക് ആവർത്തിച്ച് സന്ദേശങ്ങൾ അയക്കുന്നത് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ഇടായക്കും. 

.ബൾക്ക് സന്ദേശങ്ങളും ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഒഴിവാക്കുക

ഒരേസമയം ധാരാളം ആളുകളിലേക്ക് ഓട്ടോമേറ്റഡ് സന്ദേശങ്ങൾ അയക്കുകയോ ഓട്ടോ ഡയലിംഗ് നടത്തുകയോ ചെയ്യുന്നത് ചട്ടലംഘനമാണ്. ഔദ്യോഗിക അനുമതിയില്ലാത്ത ആപ്പുകൾ, വാട്‌സ്ആപ്പിന്റെ വ്യാജ പതിപ്പുകൾ (ഉദാഹരണത്തിന് GB WhatsApp), ഓട്ടോമേറ്റഡ് ഗ്രൂപ്പുകൾ എന്നിവ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ വാട്‌സാപ്പ് നിരീക്ഷിക്കുകയും ബാൻ ചെയ്യുകയും ചെയ്യും.

.മറ്റുള്ളവരുടെ കോൺടാക്റ്റ് വിവരങ്ങൾ ദുരുപയോഗം ചെയ്യരുത്

അനുമതിയില്ലാതെ മറ്റൊരാളുടെ ഫോൺ നമ്പർ പങ്കുവെക്കുന്നതും ഇങ്ങനെ നിയമവിരുദ്ധമായി എടുത്ത കോൺടാക്റ്റ് ഡാറ്റ ഉപയോഗിച്ച് ആളുകൾക്ക് സന്ദേശങ്ങൾ അയക്കുന്നതോ ഗ്രൂപ്പുകളിൽ ചേർക്കുന്നതോ ഗുരുതരമായ നിയമലംഘനമാണ്. ഇതും റിപ്പോര്‍ട്ടിലേക്ക് എത്തും. 

. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗം

നിങ്ങളുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടുള്ളവർക്ക് മാത്രമേ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ ലഭിക്കൂ. എങ്കിലും അമിതമായ രീതിയിൽ ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യാൻ ഇടയാക്കും. കൂടുതൽ റിപ്പോർട്ടുകൾ ലഭിക്കുന്ന അക്കൗണ്ടുകൾക്കെതിരെ വാട്‌സാപ്പ് നടപടിയെടുക്കും.

. വ്യക്തിഗത വിവരങ്ങൾ ചോർത്തരുത്

മറ്റ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, പ്രൊഫൈൽ ചിത്രങ്ങൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ അനുമതിയില്ലാതെ ഓട്ടോമേറ്റഡ് മാർഗ്ഗങ്ങളിലൂടെ ശേഖരിക്കുന്നത് (Data Scraping) വാട്‌സാപ്പ് നയങ്ങൾക്ക് വിരുദ്ധമാണ്.

. സേവന നിബന്ധനകൾ (Terms of Service) പാലിക്കുക

വ്യാജ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ഭീഷണിപ്പെടുത്തൽ, വെറുപ്പ് പരത്തുന്ന പ്രസംഗങ്ങൾ, വംശീയ അധിക്ഷേപങ്ങൾ എന്നിവ നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ വാട്‌സാപ്പ് കർശന നടപടിയെടുക്കും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News