ഗ്രൗണ്ടിലെ കളിക്കാരുടെ വിവരങ്ങളറിയാം; കൗതുകമായി ഫിഫയുടെ വിആർ സാങ്കേതികവിദ്യ

കളിക്കാരൻ ചെയ്ത ഡ്രിബിളുകളുടെ വിശദാംശം വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ വി.ആർ. ആപ്പ് വഴി ലഭ്യമാകും

Update: 2022-12-03 16:30 GMT
Advertising

ഫുട്‌ബോൾ കാണുമ്പോൾ തന്നെ കളിക്കാരുടെ വിവരങ്ങളറിയാൻ അവസരമൊരുക്കി ഫിഫയുടെ വിആർ സാങ്കേതികവിദ്യ. ഖത്തർ ലോകകപ്പിൽ ഒരു ഫുട്‌ബോൾ ആരാധകൻ, യുഎസ്എയുമായുള്ള ഇറാന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടം കാണുമ്പോൾ ഫിഫയുടെ വിആർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മത്സരം നടന്ന അൽ തുമാമ പോലുള്ള സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് വി.ആർ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. ഇത്തരം സൗകര്യമുള്ളയിടങ്ങളിൽ ആരാധകന് ആപ്പ് തുറന്ന് ക്യാമറ ഉപയോഗിച്ച് ഫീൽഡ് കാണുകയും കളിക്കാരെ ടാപ്പ് ചെയ്ത് വിവരങ്ങൾ അറിയാനുമാകും.

നിലവിൽ പന്ത് തട്ടുന്ന കളിക്കാരൻ ചെയ്ത ഡ്രിബിളുകളുടെ വിശദാംശം വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ വി.ആർ. ആപ്പ് വഴി ലഭ്യമാകും. കൂടാതെ മത്സരങ്ങൾ പൂർത്തിയായതിന് ശേഷം ആരാധകർക്ക് ടീം രൂപീകരണങ്ങൾ, ടെക്സ്റ്റ് അപ്ഡേറ്റുകൾ, തത്സമയ സ്ഥിതിവിവരക്കണക്കുകൾ, വീഡിയോ ക്ലിപ്പുകൾ എന്നിവ നേടാനുമാകും. ഹീറ്റ് മാപ്പുകളും വി.ആർ ഫോർമാറ്റിൽ അവതരിപ്പിച്ചിരിക്കും. ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ അനുഭവത്തിന്റെ വീഡിയോകൾ ഫുട്‌ബോൾ ആരാധകർ പങ്കുവെച്ചിരുന്നു.

FIFA's futuristic VR technology has made it possible to see player information while watching football

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News