35 രൂപക്ക് ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് വാങ്ങാം, പുതുവർഷ ഓഫർ; എങ്ങനെയെന്ന് അറിയേണ്ടേ!

മൂന്ന് മാസത്തേക്ക് 73 ശതമാനം ഡിസ്‌കൗണ്ടാണ് നൽകുന്നത്

Update: 2024-01-07 13:42 GMT
Editor : banuisahak | By : Web Desk

ഒരു ഇമെയിൽ അയക്കാനോ റിസീവ് ചെയ്യാനോ കഴിയുന്നില്ല. 'Account Storage Is Full എന്നൊരു മെസേജ് കാണാം. ആൻഡ്രോയിഡ്, ഐഒഎസ്‌ അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പിൽ ക്ലൗഡ് സ്‌റ്റോറേജ് നേടാനുള്ള മികച്ച മാർഗമാണ് ഗൂഗിൾ ഡ്രൈവ്. എന്നാൽ, സ്റ്റോറേജ് കിട്ടണമെങ്കിൽ ഒരു നിശ്ചിത തുക അടക്കണം. മാസം ഇത്രയും പണം നൽകാനുള്ള മടി കാരണം പലരുമിതിന് തയ്യാറാകാറുമില്ല.  

ഉപയോക്താക്കൾക്ക് അവർക്ക് വേണ്ട സ്റ്റോറേജും ബജറ്റും അനുസരിച്ച് മൂന്ന് തരം ക്ലൗഡ് പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 100 ജിബി മാസം 130 രൂപക്ക്, 200 ജിബിയുടെ സ്റ്റാൻഡേർഡ് പാക്കേജ് മാസം 210 രൂപ, 2 ടിബിയുടെ പ്രീമിയം പാക്കേജ് ഒരു മാസം 650 രൂപക്ക് ഇങ്ങനെയാണ് പ്ലാനുകൾ. എന്നാൽ, പുതുവർഷത്തോടനുബന്ധിച്ച് ഒരു മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി. 

Advertising
Advertising

ക്ലൗഡ് സ്റ്റോറേജ് വാങ്ങാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിനും സ്റ്റോറേജ് വാങ്ങുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് ആളുകൾക്ക് ബോധ്യമാകുന്നതിനും വേണ്ടിയാണ് പുതിയ ഓഫർ. മൂന്ന് മാസത്തേക്ക് 73 ശതമാനം ഡിസ്‌കൗണ്ടാണ് നൽകുന്നത്. ഇതോടെ 100 ജിബിയുടെ ബേസിക് പ്ലാൻ മൂന്ന് മാസം വെറും 35 രൂപക്ക് ലഭ്യമാകും. ഓഫർ കഴിഞ്ഞാൽ 130 രൂപയുടെ പഴയ പ്ലാൻ തുടരും. 200 ജിബി പ്ലാൻ 50 രൂപക്കും, 2 ടിബി പ്ലാൻ 160 രൂപക്കും ലഭ്യമാകും.

പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ. എന്നാൽ, എല്ലാവർക്കും ഈ ഓഫർ ലഭ്യമല്ല. ഗൂഗിൾ ഐഡി വഴി ഗൂഗിൾ ഡ്രൈവ് അക്കൗണ്ട് വഴി ഓഫർ ലഭ്യമാണോയെന്ന് അറിയാം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News