ഇഷ്ടമല്ലാത്ത ജിമെയിൽ അഡ്രസിൽ ഇനി തുടരേണ്ട; പുതിയ അക്കൗണ്ട് തുടങ്ങാതെ തന്നെ മെയിൽ അഡ്രസ് ഇപ്പോൾ മാറ്റാം, അപ്ഡേഷൻ ഇങ്ങനെ

കൂടുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിച്ചു

Update: 2026-04-05 13:02 GMT

വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ജിമെയിൽ അക്കൗണ്ടിൻ്റെ പേര് മാറ്റാൻ പറ്റാതെ വിഷമിച്ചിരിക്കുന്നവർക്കൊരു സന്തോഷ വാർത്ത. ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതൽ വിലാസം മാറ്റാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഔദ്യോ​ഗിക ആവശ്യങ്ങൾക്കും ഉപയോ​ഗിച്ച മെയിൽ ഐഡിയുടെ പഴയ ഐഡി പലർക്കും ഒരു ബാധ്യതയാണ്. പഴയ ഇമെയിലുകളോ ഡാറ്റയോ നഷ്ടപ്പെടും എന്ന പേടിയും പ്രശ്നമാണ്.

നിലവിലുള്ള അക്കൗണ്ടിൽ പുതിയ ഇമെയിൽ വിലാസം തിരഞ്ഞെടുക്കാൻ സാധിക്കുമെന്നതാണ് പുതിയ സാധ്യത. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. '2004 നല്ല വര്‍ഷമായിരുന്നു, എന്നാല്‍ നിങ്ങളുടെ ജിമെയില്‍ വിലാസം ആ വര്‍ഷത്തില്‍ തന്നെ തളച്ചിടേണ്ടതില്ല,' സുന്ദര്‍ പിച്ചൈ തന്റെ കുറിപ്പിൽ പറയുന്നു. ഇമെയിൽ വിലാസങ്ങൾ മാറ്റാൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ.

Advertising
Advertising

ഉപയോക്താക്കള്‍ പലരും അക്കൗണ്ട് തുടങ്ങുമ്പോൾ അക്കങ്ങളും വർഷവും ജിമെയില്‍ അഡ്രസ്സില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും അവ പിന്നീട് മാറ്റാൻ സാധ്യമായിരുന്നില്ല. ജിമെയില്‍ അഡ്രസ് മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ പുതിയ അക്കൗണ്ട് തുടങ്ങേണ്ട സ്ഥിതി ആയിരുന്നു. പുതിയ ഫീച്ചറിൽ ജിമെയില്‍ സെറ്റിങ്‌സില്‍ പോയി ഇഷ്ടമുള്ളതും ലഭ്യമായതുമായ പുതിയ വിലാസം തെരഞ്ഞെടുക്കാം. അക്കൗണ്ടിൽ സംരക്ഷിച്ചിരിക്കുന്ന ഡാറ്റയെ ഇത് ബാധിക്കില്ല. മുൻ ഇമെയിൽ വിലാസത്തിലേക്ക് അയച്ച ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവ ഉൾപ്പെടുന്നു. എപ്പോൾ വേണമെങ്കിലും മുമ്പത്തെ ഇമെയിൽ വിലാസത്തിലേക്ക് തിരികെ മാറാനും കഴിയും. എന്നാൽ അടുത്ത 12 മാസത്തേക്ക് gmail.com ൽ അവസാനിക്കുന്ന ഒരു പുതിയ Google അക്കൗണ്ട് ഇമെയിൽ സൃഷ്ടിക്കാൻ കഴിയില്ല. പുതിയ ഇമെയിൽ വിലാസം ഇല്ലാതാക്കാനും കഴിയില്ല.

ജിമെയിൽ യൂസർനെയിം മാറ്റുന്നതിനു മുമ്പ് ഗൂഗിൾ ഉപയോക്താക്കൾ പാലിക്കേണ്ട ചില മുൻകരുതലുകൾ ഇവയാണ്:

ആൻഡ്രോയിഡ് ഉപകരണത്തിൽ ഡാറ്റ ബാക്കപ്പ് ചെയ്യുക.

ക്രാം ബ്രൗസറിൽ സൈൻ ഇൻ ചെയ്ത് സിങ്ക് (Sync) ചെയ്യുക

കോൺടാക്റ്റുകൾ എക്സ്പോർട്ട് ചെയ്യുകയോ, ബാക്കപ്പ് ചെയ്യുകയോ ചെയ്യുക

ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുക

ടൈംലൈൻ ഡാറ്റ ബാക്കപ്പ് ചെയ്യുക

മെയിൽ അഡ്രസ് എങ്ങനെ മാറ്റാം

ജിമെയിൽ സെറ്റിങ്സിൽ പോയി തങ്ങൾക്ക് ഇഷ്ടമുള്ളതും ലഭ്യമായതുമായ പുതിയ വിലാസം തിരഞ്ഞെടുക്കാം. “Google Account email” എന്നതിന് താഴെ, “Change Google Account email” എന്നത് ക്ലിക് ചെയ്യുക. നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പുതിയ യൂസർ നെയിം (Username) നൽകുക. നിലവിൽ മറ്റാരും ഉപയോഗിക്കാത്തതോ, അല്ലെങ്കിൽ മുൻപ് മറ്റൊരാൾ ഉപയോഗിച്ച് ഡിലീറ്റ് ചെയ്തതോ അല്ലാത്ത ഒരു പേര് വേണം നിങ്ങൾ തിരഞ്ഞെടുക്കാൻ. തുടർന്ന് "Change email" എന്നതിലും "Yes, change email" എന്നതിലും ക്ലിക് ചെയ്യുക.

 പുതിയ വിലാസത്തിലേക്ക് മാറിയാലും പഴയ ജിമെയില്‍ ഐഡി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കും. അതിനാല്‍ പഴയ വിലാസത്തിലേക്ക് ആരെങ്കിലും ഇമെയില്‍ അയച്ചാലും അത് നിങ്ങളുടെ പുതിയ ഇന്‍ബോക്‌സില്‍ തന്നെ ലഭിക്കും. 'എഐ ഇൻബോക്സ്' എന്ന കൂടുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിച്ചു.  ഗൂഗിളിന്റെ എഐ മോഡലായ ജെമിനി (Gemini) ഉപയോഗിച്ച് നിങ്ങളുടെ ഇൻബോക്സിലെ പ്രധാനപ്പെട്ട ഇമെയിലുകൾക്ക് മുൻഗണന നൽകാൻ ഇതിലൂടെ സാധിക്കും. ബിൽ പേയ്‌മെന്റുകൾ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ബോൾഡ് അക്ഷരങ്ങളിൽ കൃത്യമായ തീയതിയോടെ ഇൻബോക്സിൽ തെളിയും

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News