ഐഫോൺ 15 പ്രോക്കും പ്രോമാക്‌സിനും വിലകൂടും, ഫീച്ചറുകളും

ഇപ്പോഴുള്ള ഡൈനാമിക് ഐസ്ലാൻഡിലും ക്യാമറ യൂണിറ്റിലും കാര്യമായ പുരോഗതികളോടെയാകും ഐഫോൺ 15 പ്രോ മോഡലുകൾ ഇറങ്ങുക.

Update: 2023-01-11 14:18 GMT

ഐഫോണ്‍ മോഡലുകള്‍

ന്യൂയോർക്ക്: ഐഫോണിന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പുതിയ മോഡലുകളുടെ വില ഉയരുമെന്ന് റിപ്പോർട്ടുകൾ. മോഡലുകളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ വിലയിലാകും മുൻ എഡിഷനെ അപേക്ഷിച്ച് കാര്യമായ മാറ്റമുണ്ടാവുക. 

ഇപ്പോഴുള്ള ഡൈനാമിക് ഐസ്ലാൻഡിലും ക്യാമറ യൂണിറ്റിലും കാര്യമായ പുരോഗതികളോടെയാകും ഐഫോൺ 15 പ്രോ മോഡലുകൾ ഇറങ്ങുക. നേരത്തെ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകൾ തമ്മിൽ വിലയുടെ വിത്യാസത്തിൽ മാറ്റമുണ്ട്. ഐഫോൺ 14ന് 999 യുഎസ് ഡോളറും 14 പ്രോക്ക് 1099 ഡോളറുമാണ് വില നിശ്ചയിച്ചിരുന്നത്. ഇതിനെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് ചൈനീസ് മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ വെബിയോ റിപ്പോർട്ട് ചെയ്യുന്നത്.

Advertising
Advertising

ഇപ്പോഴുള്ള പ്രോ മോഡലുകളെക്കാളും മുന്തിയ ഫീച്ചറുകൾ 15 പ്രോ മോഡലുകളിലും ഉണ്ടാകുമെന്നും വെബിയോ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്യാമറ യൂണിറ്റിലാകും കാര്യമായ മാറ്റം. ഇന്ത്യയിൽ ഐഫോൺ 14 വിൽക്കുന്നത് 79,900 രൂപക്കും ഐഫോൺ 14 പ്ലസ് 89,900 രൂപക്കുമാണ്. ഐഫോൺ 14 പ്രോ തുടങ്ങുന്നത് 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്‌സിന് 1,39,900 രൂപയുമാണ്  വില.

ഐഫോൺ 14, ഐഫോൺ പ്ലസ്, ഐഫോൺ മാക്‌സ്, പ്രോമാകസ് എന്നീ മോഡലുകളാണ് ഐഫോൺ 14 പരമ്പരയിലുള്ളത്. ഐഫോൺ ചരിത്രത്തിലെ ആദ്യ 48 എം.പി ക്യാമറയാണ് 14 പ്രോ പരമ്പരയുടെ സവിശേഷതകളിലൊന്ന്. എക്കാലത്തെയും മികച്ച ക്യാമറ സിസ്റ്റമാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്വാഡ് പിക്സൽ സെൻസർ, സെൻസർ ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 4കെ വീഡിയോ സപ്പോർട്ട്, ഫോട്ടോണിക് എൻജിൻ എന്നിവയാണ് പ്രോ സീരീസിന്റെ ക്യാമറ സവിശേഷതകൾ. ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്ടഡ് എമർജൻസി റെസ്പോൺസ് ഫെസിലിറ്റി, അഡ്വാൻസ്ഡ് സെക്യൂരിറ്റി ഫീച്ചേഴ്സ് തുടങ്ങിയവയാണ് ഐഫോൺ 14 പ്രോ, പ്രോ മാക്സ് എന്നിവയിലെ മറ്റു പ്രത്യേകതകള്‍.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News