ഐഫോൺ 17 പ്രോക്ക് 128 ജിബി റാം? പുതിയ അപ്‌ഡേറ്റുകൾ ഇങ്ങനെ...

റാം സ്റ്റോറേജില്‍, ഐഫോൺ 17 സീരീസ് ഒരു പ്രധാന അപ്‌ഗ്രേഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Update: 2025-07-10 13:57 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: ഡിസൈൻ, ക്യാമറ, ഹാര്‍ഡ് വെയര്‍ എന്നിവയിലുള്‍പ്പെടെ വലിയ മാറ്റങ്ങളോടെ സെപ്റ്റംബറിൽ വിപണിയിലേക്കെത്താനൊരുങ്ങുകയാണ് ഐഫോൺ 17 സീരീസ്. ഗാലക്‌സി എസ് 25 എഡ്ജിന് എതിരാളിയാകാൻ സാധ്യതയുള്ള ഒരു മെലിഞ്ഞ മോഡലായ ഐഫോൺ 17 എയറും കൂട്ടത്തിലുണ്ടാകും. 

ഇതിനകം തന്നെ മോഡലിലുണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിലേക്കിതാ റാം സ്റ്റോറേജുകളുടെ അപ്ഡേറ്റുകളും പുറത്തുവരുന്നു. റാം സ്റ്റോറേജില്‍, ഐഫോൺ 17 സീരീസ് ഒരു പ്രധാന അപ്‌ഗ്രേഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാര്യക്ഷമമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എ.ഐ) ഉപയോഗപ്പെടുത്താനാണ് റാമില്‍ ആപ്പിള്‍ കൈവെക്കുന്നത്.

Advertising
Advertising

കഴിഞ്ഞ വർഷം, ആപ്പിൾ ഐഫോൺ 16, ഐഫോൺ 16ഇ, ഐഫോൺ 16 പ്ലസ് മോഡലുകൾക്ക് 8 ജിബി റാം ആണ് ഉപയോഗിച്ചിരുന്നത്. ഇത് എ18 ചിപ്പായിരുന്നു മോഡലുകള്‍ക്ക്. ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ എന്നറിയപ്പെടുന്ന ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയ്ക്ക് 12 ജിബി റാം ലഭിക്കുമെന്നാണ്. എന്നാല്‍ ബേസ് മോഡലായ ഐഫോൺ 17ന് 8 ജിബി റാം സ്റ്റോറേജ് തന്നെയാകും ഉണ്ടാവുക. 

അതേസമയം ഐഫോണ്‍ 17ന് ഇത്തവണ വലിയ സ്‌ക്രീനായിരിക്കുമെന്നാണ് വിവരം. ഐഫോണ്‍ 17 സീരിസില്‍ വരാനിരിക്കുന്ന മറ്റൊരു സുപ്രധാനമായ മാറ്റമാണ് ലോഗോയുടെ ക്രമീകരണം. ഐഫോണ്‍ 11 പുറത്തിറങ്ങിയത് മുതല്‍ ഐഫോണ്‍ ലോഗോ ഫോണിന് പിന്‍ഭാഗത്ത് ഒരേ സ്ഥലത്ത് തന്നെയാണ് നല്‍കിവരുന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് മാറ്റം വരും.  മാറും എന്ന റിപ്പോര്‍ട്ടുകളല്ലാതെ ലോഗോയുടെ പുതിയ പ്ലേസ്മെന്റ് എവിടെയാകും എന്ന് പറയുന്നില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News