രണ്ട് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി- സി 55

ശ്രീഹരിക്കട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്

Update: 2023-04-22 09:30 GMT

ഐ.എസ്.ആര്‍.ഒയുടെ പിഎസ്എല്‍വി- സി 55 വിക്ഷേപിച്ചു. ശ്രീഹരിക്കട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ ഒന്നാം വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്.

സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ടെലോസ് 2 ഉപഗ്രഹം, ലൂമിലൈറ്റ് 4 ഉപഗ്രഹം എന്നിവയാണ് ഭ്രമണപഥത്തിലെത്തിലേക്ക് എത്തുന്നത്. ഇവയ്ക്ക് പുറമെ ഐ.എസ്.ആര്‍.ഒയുടെ പോയം മോഡ്യൂളും വിക്ഷേപണത്തിന്‌റെ ഭാഗമായിരുന്നു. 740 കിലോഗ്രാം ഭാരമുള്ള ടെലോസ്-2, ഇമേജറി ഉപഗ്രഹമാണ്. ഇ- നാവിഗേഷനും കടല്‍ ഗതാഗത സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് സിംഗപ്പൂര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൂമിലൈറ്റ് 4 ഉപഗ്രഹം.

Advertising
Advertising

പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍- പിഎസ്എല്‍വിയുടെ 57മത് വിക്ഷേപണമായിരുന്നു ഇത്. അസംബ്ലിങ് രീതിയിലെ നൂതന പരീക്ഷണം ഇത്തവണത്തെ പ്രത്യേകതയാണ്. വിക്ഷേപണ തറയില്‍ വച്ചാണ് സാധാരണ റോക്കറ്റ് അസംബിള്‍ ചെയ്യാറ്. ഇതിന് പകരം പിഎസ്എല്‍വി ഇന്‌റഗ്രേഷന്‍ ഫെസിലിസ്റ്റി എന്ന കേന്ദ്രത്തിലാണ് പ്രധാന അസംബ്ലിങ് നടത്തിയത്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും അസംബ്ലിങ്ങിന് ശേഷം ലോഞ്ച് പാഡില്‍ എത്തിച്ച് സംയോജിപ്പിച്ചു. ഇത് വിക്ഷേപണത്തിന്‌റെ തയ്യാറെടുപ്പിനുള്ള കാലതാമസം കുറയ്ക്കുന്നു. 



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News