'ഭാര്യയെ കണ്ടെത്തിയത് മെറ്റായിൽ നിന്ന് പിരിച്ചുവിട്ടതിൽ നിരാശയില്ല, സന്തോഷം'; മുൻ ഫേസ്ബുക്ക് ജീവനക്കാരന്റെ കുറിപ്പ്

മെറ്റാ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷം നിരവധി ജീവനക്കാർ തങ്ങളുടെ കഥ പറയാൻ മുന്നോട്ട് വന്നിട്ടുണ്ട്

Update: 2023-04-25 13:50 GMT
Editor : abs | By : Web Desk

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവ മുതൽ ചെറുകിട കമ്പനികളും ആപ്പുകളും ഉൾപ്പടെ ടെക് മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അതുകൊണ്ട് തന്നെ കമ്പനികൾക്ക് പിരിച്ചുവിടൽ അല്ലാതെ മറ്റൊരു മാർഗവുമില്ല. ടെക് ഭീമനായ മെറ്റയുടെ പിരിച്ചുവിടൽ ആണ് കോർപ്പറേറ്റ് ലോകം ഏതാനും ദിവസങ്ങളായി ചർച്ച ചെയ്യുന്നത്. ഈ സമയത്ത് ലിങ്ക്ഡ്ഇനിൽ ഒരു മുൻ മെറ്റാ ജീവനക്കാരന്റെ പോസ്റ്റ് വൈറലാകുന്നത്. പിരിച്ചുവിടലുകളുടെ നിരവധി മോശം ഫലങ്ങൾ ഉണ്ടായിരുന്നിട്ടും, കമ്പനിയിൽ നിന്ന് താൻ പഠിച്ച അമൂല്യമായ പാഠങ്ങൾക്ക് നന്ദി പറഞ്ഞാണ് ജീവനക്കാരനായ മൈക്ക വോനോയുടെ കുറിപ്പ്. മെറ്റായിൽ കണ്ടന്റ് പ്രോഗ്രാം മാനേജരായി ജോലി ചെയ്തിരുന്നയാളാണ് വോനോ.

Advertising
Advertising

''ഏകദേശം 8 വർഷത്തിന് ശേഷം, എന്നെയും എന്റെ കൂടെയുള്ളവരെയും ഇന്ന് മെറ്റായുടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി പിരിച്ചുവിടുകയാണ്. കമ്പനിയുടെ 96% ത്തിലധികം ഞാൻ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് കമ്പനിയിൽ ഞാൻ പഠിച്ചത് നിരവധിയാണ് ആളുകളെ ആകർഷിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ ശ്രമിച്ചു. കൂടുതൽ വേഗതയിൽ മുന്നോട്ടുപോവാൻ എന്നെ പ്രേരിപ്പിച്ചു''. അദ്ദേഹം എഴുതുന്നു.

''മെറ്റായിലെ തന്റെ കാലയളവ് വ്യക്തിജീവിതത്തിനും ഗുണം ചെയ്തുവെന്ന് മിസ്റ്റർ വോനോ അഭിപ്രായപ്പെടുന്നു. 'മെറ്റായിൽ വച്ചാണ് ഞാൻ എന്റെ ഭാര്യയെ കണ്ടുമുട്ടിയത്. ഞങ്ങളുടെ കുട്ടി ഒരു ഇന്റേണിനെപ്പോലെയായിരുന്നു. ഒരു ഫേസ്ബുക്ക്കാരൻ എന്ന നിലയിലുള്ള എന്റെ മെറ്റാ കാലം എന്റെ ജീവിതത്തെ മാറ്റിമറിച്ചു, ഇനിയുള്ള സമയം പുതിയ മേച്ചിൽ പുറങ്ങൾ തേടനുള്ളതാണ്''. അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടവർക്ക് നിരാശയുണ്ടെന്ന പ്രതീതിയും അദ്ദേഹം നൽകുന്നു.


2022 നവംബറിൽ, വലിയ തോതിലുള്ള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചുകൊണ്ട് മെറ്റാ ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 11,000 പേരായാണ് മെറ്റ പിരിച്ചുവിട്ടത്. എന്നാൽ പിരിച്ചുവിടൽ നവംബറിൽ അവസാനിച്ചിട്ടില്ല. കമ്പനി അതിന്റെ രണ്ടാം റൗണ്ട് പിരിച്ചുവിടലുകൾ അടുത്തിടെ പ്രഖ്യാപിച്ചു, അത് ആദ്യ റൗണ്ട് പോലെ വലുത് തന്നെയാണ്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഒരു ഇമെയിലിൽ 10,000 ജീവനക്കാരെ കൂടി വിടാനുള്ള മെറ്റയുടെ തീരുമാനം അറിയിച്ചു. കോവിഡിന്റെ സമയത്ത് ആളുകളെ ഓവർഹൈഡ് ചെയ്തുവെന്നും ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും സക്കർബർഗ് നേരത്തെ സമ്മതിച്ചിരുന്നു. മെറ്റാ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷം നിരവധി ജീവനക്കാർ തങ്ങളുടെ കഥ പറയാൻ മുന്നോട്ട് വന്നിട്ടുണ്ട്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News