പുതിയ തന്ത്രവുമായി നതിംഗ് ഫോണ്‍; കൊള്ളാവുന്ന വിലയില്‍ 'നതിംഗ് ഫോൺ 4ബി' വിപണിയിലേക്ക്

പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന ഡിസൈൻ സവിശേഷതകൾ വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ടീസർ

Update: 2026-06-22 11:04 GMT

ലണ്ടൻ: പുതിയ ബജറ്റ് സ്മാർട്ട്ഫോൺ സീരീസ് വിപണിയിലെത്തിക്കാനൊരുങ്ങി 'നതിംഗ്' (Nothing). 'നതിംഗ് ഫോൺ (4ബി)' എന്ന് പേരിടാന്‍ സാധ്യതയുള്ള ഈ ഫോണിന്റെ പുതിയ ടീസർ നതിംഗ് ഇന്ത്യ പുറത്തുവിട്ടു. നേരത്തെ വെറുമൊരു '(b)' എന്ന അക്ഷരം മാത്രം പങ്കുവെച്ച് കമ്പനി വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ പുതിയ ടീസറിൽ ഫോണിന്റെ രൂപരേഖയെക്കുറിച്ചുള്ള കൂടുതൽ സൂചനകളാണ് നല്‍കുന്നത്. 

'നതിംഗ് ഇന്ത്യ' തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ടീസറിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ "(b)usted" എന്നാണ്.  പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന ഡിസൈൻ സവിശേഷതകൾ വെളിപ്പെടുത്തുന്നതാണ് ഈ ടീസർ.  നതിംഗിന്റെ സിഗ്നേച്ചർ ശൈലിയായ സുതാര്യമായ പിൻഭാഗം ഈ ഫോണിനും നിലനിർത്തിയിട്ടുണ്ട്. ഫോണിന്റെ ഉള്ളിലെ ഘടകങ്ങളും സ്ക്രൂകളും കാണാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. 

Advertising
Advertising

നതിംഗിന്റെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ഒരു ക്യാമറ മാത്രമായിരിക്കും പിന്നിൽ ഉണ്ടാകുക എന്നാണ് ടീസർ നൽകുന്ന സൂചന. ഫോണിന്റെ നിർമ്മാണച്ചെലവ് കുറയ്ക്കാനും കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ആക്കാനുമാണ് ഈ നീക്കം. നിലവിൽ പ്രീമിയം ഫോണുകൾക്ക് പുറമെ മിഡ്-റേഞ്ച് വിഭാഗത്തിൽ 'ഫോണ്‍ (എ)' സീരീസാണ് നതിംഗിനുള്ളത്. ഇതിന് തൊട്ടുതാഴെ പുതിയൊരു ബജറ്റ് നിരയായിട്ടാകും 'ബി സീരീസ്' അവതരിപ്പിക്കുക. 

ഇന്ത്യയിൽ ഏകദേശം 25,000 രൂപയ്ക്ക് താഴെ വരുന്ന ബജറ്റ് സ്മാർട്ട്ഫോൺ വിപണിയെ ലക്ഷ്യമിട്ടാണ് ഈ ഫോൺ എത്തുന്നത്. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഇതിനോടകം തന്നെ ഈ പുതിയ സീരീസിനായുള്ള പ്രത്യേക മൈക്രോസൈറ്റ് ലൈവായിക്കഴിഞ്ഞു. ജൂൺ 26ഓടെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.  അതേസമയം ഈ വർഷം തങ്ങളുടെ സബ്-ബ്രാൻഡായ സിഎംഎഫിൽ നിന്ന് പുതിയ ഫോണുകൾ ഉണ്ടാകില്ലെന്ന് നതിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആഗോള വിപണിയിൽ റാം ഉൾപ്പെടെയുള്ള ഘടകങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിലാണ് സിഎംഎഫ് പ്രൊജക്ടുകൾ നതിംഗിലേക്ക് മാറ്റിയതും നതിംഗ് ഫോൺ (4b) ആയി ഇത് റീബ്രാൻഡ് ചെയ്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നതുമെന്നാണ് ടെക് ലോകത്തെ സംസാരം.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News