240Hz റീഫ്രെഷ് റേറ്റ് ഡിസ്‌പ്ലേ? അമ്പരപ്പിക്കാന്‍ വണ്‍പ്ലസ്

വൺപ്ലസ് 16 ഫോണിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

Update: 2026-06-07 09:17 GMT

വാഷിങ്ടണ്‍: വൺപ്ലസിന്റെ ഭാവി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ വൻ മാറ്റങ്ങൾ വരുന്നു. ഉയർന്ന റെസല്യൂഷനേക്കാൾ ഡിസ്പ്ലേകളുടെ റീഫ്രഷ് റേറ്റ് (Refresh Rate) വർദ്ധിപ്പിക്കാനാണ് കമ്പനി മുൻഗണന നൽകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണിയിൽ വരാനിരിക്കുന്ന 'വൺപ്ലസ് 16' (OnePlus 16) ഫോണിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

2K ഡിസ്പ്ലെയും 240Hz റീഫ്രെഷ് റേറ്റ് വരെ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം. എന്നാല്‍ വൺപ്ലസ് 16നില്‍ 240Hz റീഫ്രഷ് റേറ്റ് പ്രതീക്ഷിക്കേണ്ട.

Advertising
Advertising

നിലവിലുള്ള വൺപ്ലസ് 15 ഫോണുകളിൽ 1.5K ഒഎൽഇഡി ഡിസ്പ്ലേയും 165Hz റീഫ്രെഷ് റേറ്റുമാണുള്ളത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 16 മോഡലുകളിൽ റെസല്യൂഷൻ 1.5K ആയി നിലനിർത്തിക്കൊണ്ട് റീഫ്രെഷ് റേറ്റ് 185Hz ആയി ഉയർത്തിയേക്കും. എന്നാല്‍ വരും വർഷങ്ങളിലാണ് ഇത് 240Hz ഡിസ്പ്ലേ പാനലുകളിലേക്ക് എത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. 

ബാറ്ററി ലൈഫിനെയും ഫോണിന്റെ പ്രവർത്തനക്ഷമതയെയും ബാധിക്കാതെ 2K ഡിസ്പ്ലേകളിൽ ഇത്രയും ഉയർന്ന റീഫ്രെഷ് റേറ്റ് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഉയർന്ന റെസല്യൂഷനുള്ള 2K പാനലുകളേക്കാൾ വേഗതയേറിയ 1.5K പാനലുകൾക്കായിരിക്കും കമ്പനി ഇപ്പോള്‍ മുൻഗണന നൽകുക. ഭാവിയില്‍ ഇതിനും മാറ്റം വരും. 

സാധാരണ ആവശ്യങ്ങൾക്ക് 120Hz ഡിസ്പ്ലേ തന്നെ മികച്ച അനുഭവം നൽകാറുണ്ട്. എന്നാൽ 185Hz, 240Hz പോലുള്ള ഉയർന്ന റീഫ്രെഷ് റേറ്റുകൾ വരുന്നത് ഹെവി ഗെയിമിംഗ് നടത്തുന്നവർക്കും മികച്ച വിഷ്വലുകൾ ആസ്വദിക്കുന്നവർക്കും വലിയൊരു ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക.

അതേസമയം വൺപ്ലസ് 16 ഈ വർഷം അവസാനത്തോടെയാണ്  വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 (Snapdragon 8 Elite Gen 6) ചിപ്‌സെറ്റും വലിയ സിലിക്കൺ-കാർബൺ ബാറ്ററിയും ഇതിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും, ഫോണിന്റെ സവിശേഷതകളെക്കുറിച്ച് വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ക

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News