ഓക്‍സിജന്‍റെ കൊല്ലം ഷോറൂം ഉദ്ഘാടനം നാളെ

പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിപുലമായ കളക്ഷനുകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓക്സിജന്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Update: 2021-08-19 05:44 GMT
By : Web Desk

കേരളത്തിന്‍റെ  ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടായ ഓക്‌സിജന്‍റെ കൊല്ലം ഷോറൂം ആഗസ്റ്റ് 20 വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ആണ് ഉദ്ഘാടക. എൻ കെ പ്രേമചന്ദ്രൻ എം പി, എൻ നൗഷാദ് എംഎഎ, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിനെത്തും.

മികച്ച കാർ പാർക്കിംഗ് സൗകര്യവുമുള്ള, വിശാലമായ ഷോറൂമാണ് കൊല്ലത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള സ്മാര്‍ട്ട്ഫോണുകള്‍, ടാബ് ലെറ്റുകൾ, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ്ങ് മെഷീനുകള്‍, എസികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിപുലമായ കളക്ഷനുകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓക്സിജന്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Advertising
Advertising

ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷകമായ ഓഫറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്‍ലെറ്റുകള്‍ക്കും 25% വരെ ഡിസ്‍കൌണ്ട്, ലാപ്‍ടോപ്പുകള്‍ക്ക് 30% വരെ കിഴിവ്, 70% വരെ വിലക്കുറവില്‍ ആക്‍സസറികള്‍, 50% വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40% വിലക്കുറവില്‍ എസികള്‍, 35% വിലക്കുറവില്‍ വാഷിംഗ് മെഷീന്‍, 30% വിലക്കുറവില്‍ റെഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്‍മോള്‍ അപ്ലയന്‍സസ് തുടങ്ങിവയാണ് പ്രധാന ഉദ്ഘാടന ഓഫറുകള്‍.

അത്യാകര്‍ഷകമായ സമ്മാനങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് ഓക്സിജനില്‍ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും സ്വന്തമാക്കുന്നവര്‍ക്ക് ബ്രാന്‍ഡുകള്‍ നല്‍കുന്ന രണ്ടുകോടിയുടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. കൂടാതെ, ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഓക്‍സിജന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഷോപ്പിംഗ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശരഹിത വായ്പാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ എക്‍സ്‍പേര്‍ട്ട് എക്സ്ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

9020100100

Tags:    

By - Web Desk

contributor

Similar News