30 ദിവസത്തിനുള്ളില്‍ 1337 കോടി രൂപ പിഴയടയ്ക്കണം: ഗൂഗിളിനെതിരായ നടപടി ശരിവെച്ച് ട്രൈബ്യൂണല്‍

30 ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്ന് എൻ.സി.എൽ.എ.ടിയുടെ രണ്ടംഗ ബെഞ്ച് ഗൂഗിളിനോട് നിര്‍ദേശിച്ചു

Update: 2023-03-29 11:58 GMT
Advertising

ഡല്‍ഹി: ഗൂഗിളിന് കോംപിറ്റീഷന്‍ കമ്മീഷന്‍ (സി.സി.ഐ) ചുമത്തിയ 1337.76 കോടി രൂപയുടെ പിഴ ശരിവെച്ച് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ. 30 ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്ന് എൻ.സി.എൽ.എ.ടിയുടെ രണ്ടംഗ ബെഞ്ച് ഗൂഗിളിനോട് നിര്‍ദേശിച്ചു.

വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളെ ഗൂഗിള്‍ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് സി.സി.ഐ ഗൂഗിളിന് പിഴ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇത്. തുടര്‍ന്ന് എൻ.സി.എൽ.എ.ടിയില്‍ ഗൂഗിള്‍ ഹരജി നല്‍കി. എന്നാൽ എൻ.സി.എൽ.എ.ടി ഗൂഗിളിന്‍റെ ഹരജി തള്ളി. സി.സി.ഐ നടപടിയില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. ഗൂഗിളിന്‍റെ ഹരജി സുപ്രിംകോടതിയും നേരത്തെ തള്ളുകയുണ്ടായി.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിളിന്‍റെ ആപ്പുകള്‍ നീക്കം ചെയ്യാനാവാത്ത രീതിയില്‍ ഇന്‍സ്‌റ്റാള്‍ ചെയ്തതാണ് നടപടിക്ക് പ്രധാന കാരണം. ഈ വിധിയിലൂടെ ഇന്ത്യയില്‍ വികസിപ്പിച്ച ആപ്പുകള്‍ക്ക് ഉപയോക്താക്കളിലേക്ക് എത്താനാകുമെന്ന് മാപ്‌ മൈ ഇന്ത്യാ മേധാവി രോഹന്‍ വര്‍മ പ്രതികരിച്ചു. ഗൂഗിള്‍ മാപ്പിനോടാണ് ഇന്ത്യയില്‍ വികസിപ്പിച്ച മാപ്‌ മൈ ഇന്ത്യ മത്സരിക്കുന്നത്.

സമാനമായ വിധി യൂറോപ്യന്‍ യൂണിയനിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുരക്ഷാ പ്രശ്നം ഉള്‍പ്പെടെ ഗൂഗിള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗൂഗിളിന്റെ ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകും. അതേസമയം നിലവിലെ ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് ഉപയോക്താക്കള്‍ പുതിയ ആപ്പുകളിലേക്ക് മാറുമോയെന്ന് വ്യക്തമല്ല.  

Summary- Google will have to pay the penalty of ₹ 1337.76 crore imposed by the fair trade regulator CCI, the National Company Law Appellate Tribunal ruled today

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News