ഐഫോണിനേക്കാൾ വിലയുള്ള വാക്മാനുമായി സോണി

69,990 രൂപയാണ് വില

Update: 2023-02-01 04:43 GMT
Editor : dibin | By : Web Desk

sony Walkman NW-ZX707

Advertising

ഐഫോൺ 13നേക്കാൾ വില വരുന്ന വാക്മാൻ വിപണിയിൽ അവതരിപ്പിച്ച് സോണി. ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഏറ്റവും പുതിയ വാക്മാൻ എൻഡബ്ല്യു-സെഡെക്സ്707 നാണ് ഇന്ത്യയിലെത്തിയത്. 69,990 രൂപയാണ് വില. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉൾക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂർ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു.

ഈ വാക്മാൻ ചിലർക്കെങ്കിലും കുട്ടിക്കാലത്തെ ഓർമകൾ തിരികെ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 5 ഇഞ്ച് ഡിസ്പ്ലേ, ഹൈ-റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്ദ പ്രോസസ്സിങ്, 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ

ജനുവരി 30 മുതൽ ഈ ഉപകരണം വാങ്ങാം. ക്ലാസിക് ബ്ലാക്ക് ആൻഡ് ഗോൾഡ് വേരിയന്റിലാണ് വാക്മാൻ പുറത്തിറക്കിയിരിക്കുന്നത്. വാക്മാൻ എൻഡബ്ല്യു-സെഡെക്സ്707 ഉപകരണം 5 ഇഞ്ച് ഡിസ്‌പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസിൽ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എൻജിനും ഉണ്ട്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News