സ്ക്രീൻ സമയം കുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മൂന്ന് ടിപ്സുകളുമായി ആപ്പിള്‍

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ്18നിലാണ് ഇതിന് സഹായിക്കുന്ന ഫീച്ചറുകളുള്ളത്.

Update: 2025-01-13 17:39 GMT

ന്യൂയോർക്ക്: പുതു വർഷത്തിൽ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കുറയ്ക്കുക എന്ന പ്രതിജ്ഞ എടുത്തവരിൽ ഒരാളാകും നിങ്ങൾ. എന്നാല്‍ അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ സ്ക്രീൻ സമയം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ടിപ്പ്സുമായി ആപ്പിൾ രംഗത്ത് എത്തിയിരിക്കുന്നു. അവരുടെ ഏറ്റവും പുതിയ ഐഒഎസ്18നിലാണ് ഇതിന് സഹായിക്കുന്ന ഫീച്ചറുകളുള്ളത്. 

സോഷ്യൽ മീഡിയ പോസ്റ്റുകൾ , സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോളുകള്‍, മെസേജ്, ഇ-മെയിൽ അടക്കമുള്ള കാര്യങ്ങൾ സ്ക്രീൻ ഉപയോ​ഗം ഉയരാൻ കാരണമായിരിക്കുകയാണ്. ഫോണ്‍ ഉപയോഗം കൂടുന്നത് മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്കാണ് ആപ്പിളിന്റെ ടിപ്സുകള്‍. 

Advertising
Advertising

ആവശ്യമുള്ളപ്പോള്‍ മാത്രം ഐഫോൺ അൺലോക്ക് ചെയ്യുക 

ഐഒഎസ് 18നില്‍ ഫോണിൻ്റെ ലോക്ക് സ്‌ക്രീൻ കസ്റ്റമൈസ് ചെയ്യാം. കലണ്ടർ, ടൈമർ, നോട്ടിഫിക്കേഷൻ തുടങ്ങിയ അത്യാവശ്യമുള്ള ടൂളുകൾ സ്ക്രീനിൽ പിന് ചെയ്യാം. ഇപ്രകാരം ചെയ്യുമ്പോള്‍ ഫോണിന്റെ സ്ക്രീൻ തുറക്കാതെ തന്നെ ഉപയോക്താവിന് കാര്യങ്ങൾ പരിശോധിക്കാനാവും. ഇത് അനാവശ്യമായി ഫോണിൽ സമയം കളയുന്നത് തടയാം. 

ഐഫോൺ സ്ക്രീൻ മാക്കിൽ മിറർ ചെയ്യുക 

ഐഒഎസ് 18-നിലെ മിററിംഗ് ഫീച്ചറിലൂടെ, ഐഫോൺ സ്ക്രീൻ, മാക്കിലും തുറക്കാൻ സഹായിക്കും. മാക്കിൽ ടച്ച് ഇൻപുട്ട് ഇല്ലാത്തതിനാൽ, അടിയന്തരമായ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.

ഫോക്കസ് മോഡ് 

ഫോക്കസ് മോഡ് ഉപയോഗിച്ച് ഡു നോട്ട് ഡിസ്റ്റർബ്, വർക്ക്, സ്ലീപ്, പേഴ്സണൽ തുടങ്ങിയ മോഡുകൾ തെരഞ്ഞെടുക്കാം. ഓരോ മോഡിനും ഉപയോക്താവിന് ആവശ്യമായ ആപ്പുകൾ മാത്രം ഉൾപ്പെടുത്താൻ കഴിയും. ഇതിലൂടെ അത്യാവശ്യമല്ലാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് നിയന്ത്രിക്കാൻ കഴിയും

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News