വെറുതെ മൊബൈലിനേം സിമ്മിനെയും സംശയിച്ചു; ട്രോളുകളില്‍ നിറഞ്ഞ് ഫേസ്ബുക്കിന്‍റെ പണിമുടക്ക്

ഏഴ് മണിക്കൂറോളം ഈ മാധ്യമങ്ങള്‍ പ്രവര്‍ത്തനരഹിതമായതിന് ശേഷം തിരികെ വന്നത് ആഘോഷമാക്കുകയാണ് ട്രോളന്‍മാര്‍

Update: 2021-10-05 05:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

ട്രോളന്‍മാരുടെ ഇന്നത്തെ ഇര ഫേസ്ബുക്കാണ്.ഫേസ്ബുക്ക്,വാട്സാപ്പ്,ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളുടെ പണിമുടക്കുമായ ബന്ധപ്പെട്ട ട്രോളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഏഴ് മണിക്കൂറോളം ഈ മാധ്യമങ്ങള്‍ പ്രവര്‍ത്തനരഹിതമായതിന് ശേഷം തിരികെ വന്നത് ആഘോഷമാക്കുകയാണ് ട്രോളന്‍മാര്‍.


ഭൂരിഭാഗം പേരും തങ്ങളുടെ ഫോണിന്‍റെ പ്രശ്നമാണെന്നാണ് വിചാരിച്ചത്. ചിലര്‍ ഡാറ്റ തീര്‍ന്നതാണെന്നും കരുതി ആശ്വസിക്കുകയായിരുന്നു. വാട്സാപ്പിലൂടെ ഇന്നലെ അയച്ച മെസേജ് ഇന്നാണ് സെന്‍റായത്. ഫേസ്ബുക്ക് പേജ് ലോഡ് ചെയ്യാന്‍ കഴിയാത്തതൊക്കെ ഫോണിന്‍റെ പ്രശ്നമാണെന്ന് കരുതി സിം ഊരി മാറ്റി വീണ്ടും ഇടുകയുമൊക്കെ ചെയ്തവരുണ്ട്.


എന്നാല്‍ ലോകം മുഴുവന്‍ തിരക്കിട്ടോടുന്നവരെ കണ്ട് സുക്കറണ്ണന്‍ ഒരു സഡന്‍ ബ്രേക്കിട്ടതാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. രസകരമായ ട്രോളുകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്താ പേടിച്ചുപോയോ എന്ന് സുക്കറണ്ണന്‍ ചോദിക്കുമ്പോള്‍ ഞാന്‍ അങ്ങട്ട് ഇല്ലാണ്ടായി എന്നു പറയുന്ന ഉപയോക്താക്കളെയും ട്രോളുകളില്‍ കാണാം.


ഇതിനിടയില്‍ ഒരു ഹായ് അയക്കാന്‍ വിഷമിച്ച് ഗൂഗിള്‍ പേയിലും ഫോണ്‍ പേയിലുമൊക്കെ ഹായ് അയച്ചവരുമുണ്ട്. ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായതുകൊണ്ട് നന്നായി ഉറങ്ങാന്‍ സാധിച്ചുവെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ പ്രശ്നം പരിഹരിച്ചോ എന്നറിയാന്‍ ഇടയ്ക്കിടെ നോക്കുന്നതിനിടെ ഉറക്കം പോയവരുമുണ്ട്.




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News